വടക്കൻ അയര്‍ലണ്ടിനെ ചുറ്റിപ്പറ്റി ഒരു പുതിയ തീവ്രവാദം ശക്തിപ്രാപിച്ചുവരികയാണെന്നും പ്രശസ്തമാധ്യമപ്രവർത്തക ലിറ മെക്കിയുടെ കൊലപാതകം അതാണ് സൂചിപ്പിക്കുന്നതെന്നും അയർലൻഡ് ഉദ്യോഗസ്ഥർ. മികച്ച മാധ്യമപ്രവർത്തകയായി ഫോബ്‌സ് മാസിക 2016-ൽ തിരഞ്ഞെടുത്ത പ്രശസ്ത മാധ്യമപ്രവർത്തക ലിറ മെക്കി ലണ്ടൻ ഡെറിയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് തീവ്രവാദത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായത്. മെക്കിയുടെ മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനെട്ടും പത്തൊൻപതും വയസ്സുകൾ വീതം പ്രായമുള്ള ഈ കുട്ടികൾ തീവ്രദേശീയവാദികളായ റിപ്പബ്ലിക് ഗ്രൂപ്പ്, ന്യൂ IRA സംഘത്തിൽപെട്ടവരാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
തീവ്ര ദേശീയവാദികളുടെ ശക്തി കേന്ദ്രമായ ക്രിഗനില്‍ വ്യാഴാഴ്ച രാത്രി കലാപകാരികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് മെക്കിക്ക് വെടിയേറ്റത് എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര ദേശീയവാദ സംഘമായ ന്യൂ ഐആര്‍എയാണ് കലാപത്തിന് പിന്നില്‍. പോലീസിന് നേരെ കലാപകാരികൾ പെട്രോൾ ബോംബുകളും മറ്റ് സ്ഫോടന വസ്തുക്കളും വലിച്ചെറിയുന്ന സംഘർഷഭൂമിയിലേക്ക് കടന്നുചെന്ന് റിപ്പോർട്ട് ചെയ്യുമ്പോഴാണ് അതിധീരയായ ഈ മാധ്യമപ്രവർത്തക കൊല്ലപ്പെടുന്നത്. ലോകം ആരാധിക്കുന്ന ഈ യുവമാധ്യമപ്രവർത്തകരുടെ മരണത്തിൽ ഐറിഷ് റിപ്പബ്ലിക്കുകൾ പരസ്യമായി മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. പോലീസ് ആക്രമണം നടത്തിയതുകൊണ്ടുമാത്രമാണ് ലണ്ടൻ ഡെറിയിൽ അങ്ങനെ ഒരു കലാപം അരങ്ങേറിയതെന്നാണ് റിപ്പബ്ലിക്കുകൾ പറയുന്നത്. മെക്കിയോടുള്ള ആദരസൂചകമായി അവർ തിങ്കളാഴ്ച നടത്താനിരുന്ന ഈസ്റ്റർ ദിന പരേഡുകൾ മാറ്റിവെച്ചു.
മാധ്യമപ്രവർത്തനരംഗത്തെ പുത്തൻ താരോദയമെന്ന് ലോകം വിശേഷിപ്പിച്ച ലിറ മെക്കിയുടെ കൊലപാതകത്തിൽ ലോകത്തിൽ വിവിധയിടങ്ങളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. മെക്കിയെ കൊലപ്പെടുത്തിയ തീവ്രവാദികളെ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യം. മാസ്ക് ധരിച്ച ഒരാൾ പോലീസിനെ നോക്കി വെടിവെയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. റിപ്പബ്ലിക് മേഖലയായ ഡെറിയിൽ വ്യാഴാച നടന്ന കലാപത്തിൽ അൻപത് പെട്രോൾ ബോംബുകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. രണ്ട് വാഹനങ്ങൾ കലാപകാരികൾ പൂർണ്ണമായും കത്തിച്ചു.
This post was last modified on April 21, 2019 10:13 am
Leave a Comment