X

ഈ സ്ത്രീയെ അറിയുമോ? സര്‍ സി.പിയുടെ ഭീഷണി പോലും വകവച്ചിട്ടില്ലാത്ത മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപയാണ്

സര്‍ സി.പി.ക്കെതിരായ സമരത്തില്‍ പ്രക്ഷോഭകാരികളെ ലഘുലേഖകളച്ചടിച്ചും മറ്റും അവര്‍ സഹായിച്ചു. പ്രലോഭനങ്ങള്‍ കൊണ്ട് കീഴടക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് അവര്‍ വഴങ്ങിയില്ല.

മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപയാണ് ഈ ചിത്രത്തില്‍ കാണുന്നത്. മൂന്ന് പ്രസിദ്ധീകരണത്തിന്റെ പത്രാധിപ ചുമതല വഹിച്ചിരുന്ന ഹലീമാ ബീവിക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടി.

ജമാല്‍ കൊച്ചങ്ങാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഈ സ്ത്രീയെ അറിയുമോ? മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപ എം.ഹലീമ ബീവിയാണ്. നാല്‍പ്പതുകള്‍ തൊട്ടിങ്ങോട്ട് മൂന്ന് പ്രസിദ്ധീകരണങ്ങളാണ് അവരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയത്:.മുസ്ലിം വനിത, ഭാരത ചന്ദ്രിക, ആധുനിക വനിത..

സര്‍ സി.പി.ക്കെതിരായ സമരത്തില്‍ പ്രക്ഷോഭകാരികളെ ലഘുലേഖകളച്ചടിച്ചും മറ്റും അവര്‍ സഹായിച്ചു. പ്രലോഭനങ്ങള്‍ കൊണ്ട് കീഴടക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് അവര്‍ വഴങ്ങിയില്ല.

തിരുവല്ലയില്‍ സ്വന്തമായ ഒരു പ്രസ്സ് നടത്തുകയും അച്ചു നിരത്തുന്നത് തൊട്ടുള്ള ജോലികള്‍ സ്വയം ചെയ്യുകയും ചെയ്തിരുന്നു രണ്ടു മക്കളുടെ അമ്മയായ ഹലീമാ ബീവി.

1938 ല്‍ തിരുവല്ലയില്‍ അഖില തിരുവിതാംകൂര്‍ മുസ്ലിം വനിത സമാജം രൂപീകരിക്കാന്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ ഹലീമാ ബീവി നടത്തിയ സ്വാഗത പ്രസംഗം ആ കാലത്ത് മറ്റൊരു മുസ്ലിം സ്ത്രീയില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യമല്ലാത്ത ധീരമായ ഒന്നായിരുന്നു. പുരുഷനെന്നുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കു മുണ്ടെന്നും അതിന് ഇസ്ലാം എതിരല്ലെന്നും അവര്‍ പറഞ്ഞു.

ഭാരത ചന്ദ്രികയിലാണ് ബഷീറിന്റെ ബാല്യകാല സഖി ആദ്യമായി അച്ചടിച്ചുവന്നതത്രെ. ഹലീമാ ബീവിയുടെ റിട്ട. അധ്യാപികയായ മകള്‍ അന്‍സാറുല്‍ ബീഗം തിരുരില്‍ ജീവിച്ചിരുപ്പുണ്ട് അവരുടെ ശേഖരത്തിലുള്ള ഈ ഫോട്ടൊ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് കിട്ടിയത്.

 

Read:  ‘അധികാരത്തില്‍ പങ്കാളിത്തമുണ്ടെങ്കിലെ അവകാശങ്ങളും ലഭിക്കൂ’ എന്തു കൊണ്ട് ട്രാന്‍സ്‌ജെന്റേഴ്‌സ് രാഷ്ട്രീയത്തില്‍ ഇറങ്ങണം ചിഞ്ചു അശ്വതി-അഭിമുഖം