X

ആർത്തവ കുടിലുകളിൽ ശ്വാസംമുട്ടി മരിക്കുന്ന പെൺജീവിതങ്ങൾ

പുതുവർഷം തുടങ്ങി രണ്ടാം മാസം തുടങ്ങുമ്പോൾ നേപ്പാളിൽ നാലാമത്തെ സ്ത്രീയാണ് ആർത്തവ കുടിലിൽ ശ്വാസം മുട്ടി മരിക്കുന്നത്

ആവിശ്യത്തിന് ജനലുകളോ ,വാതിലുകളോ ഇല്ലാത്ത തീരെ വായു കടക്കാത്ത  ചെറിയ മൺകുടിലുകൾ,അല്ലെങ്കിൽ പഴയ കാലിത്തൊഴുത്ത് കൊല്ലുന്ന തണുപ്പ് മാറാൻ മിക്കവാറും അതിനു പുറത്ത് ചുള്ളിക്കമ്പുകൾ കൂട്ടി തീയിട്ടിട്ടുണ്ടാകും, അതിനുള്ളിലാണ് ഋതുമതിയായ സ്ത്രീകൾ ആ ദിവസങ്ങളിൽ ഒറ്റയ്ക്ക് കഴിച്ചു കൂട്ടേണ്ടത്, കഴിക്കുന്ന ഭക്ഷണത്തിനും, നിയന്ത്രണങ്ങളുണ്ട്. സഹായത്തിനു പോലും ആരും കാണില്ല…. നേപ്പാളിൽ ആർത്തവ ദിവസങ്ങളിൽ സ്ത്രീകളെ “ആർത്തവ കുടിലു”കളിയ്ക്ക് മാറ്റി താമസിപ്പിക്കുന്ന ചൗപ്പടി ആചാരത്തിന്റെ ഒരു ഇര കൂടി കഴിഞ്ഞ ദിവസം മരിച്ചു. പുതു വർഷം തുടങ്ങി രണ്ട്മാസമാകുന്നതിനു മുൻപ് നാലാമത്തെ സ്ത്രീയാണ് ഇത്തരത്തിൽ കുടിലുകളിൽ ശ്വാസം മുട്ടി മരിക്കുന്നത്. ആഴ്ചകൾക്ക് മുൻപാണ് അംബ ബോഹ്റ എന്ന 35 വയസ്സുള്ള സ്ത്രീ കാലിത്തൊഴുത്തിൽ ശ്വാസം മുട്ടി മരിച്ചത്.

വ്യാഴാഴ്ച  മരിച്ച പർബാതി ബൊഗാട്ടി എന്ന  21 കാരിയെ വെളുപ്പിന് കുടിൽ തുറന്നു നോക്കിയാ ഭർത്തൃമാതാവാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. തീകൂട്ടി കത്തിച്ച പുക അമിതമായി ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നേപ്പാളിൽ ഈ ആചാരം മൂലം സ്ത്രീകൾ മരിക്കുന്നത് പതിവായതോടെ നിയമനങ്ങൾ ശക്തമാക്കാൻ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്.

ചൗപ്പടി ആചാരം 2005  ൽ നിയമം മൂലം നിരോധിച്ചതാണ്. എങ്കിലും നേപ്പാളിൽ പല ഭാഗത്തും ഇത് മുറപോലെ ആചരിക്കപ്പെടുന്നുണ്ടെന്നാണ് സന്നദ്ധ പ്രവർത്തകർ ആരോപിക്കുന്നത്. ശെരിയാ ഭക്ഷണമോ, സ്വാതന്ത്രമോ, സുരക്ഷിതത്വമോ ഇല്ലാതെ സ്ത്രീകളെ ഈ സമയത്ത് വായു സഞ്ചാരമില്ലാത്ത കുടിലുകളിൽ ഒറ്റയ്ക്ക് താമസിപ്പിക്കുന്നത് അടിയന്തിര പ്രാധാന്യത്തോടെ അന്വേഷിക്കണമെന്ന് ലോകത്തിന്റെ പല ഭാഗത്തുനിന്നും ആവിശ്യങ്ങളുയർന്നിട്ടുണ്ട്.രഹസ്യമായി പാലിക്കപ്പെടുന്ന ഈ ആചാരത്തെ കുറിച്ച് പരാതി ലഭിച്ചാൽ 3000  രൂപ പിഴയും മൂന്ന് മാസം തടവുമാണ് ശിക്ഷ. ആർത്തവുമായി ബന്ധപ്പെട്ട ഹിന്ദു ശുദ്ധി സങ്കൽപ്പത്തിലാണ് ഈ ആചാരത്തിന്റെയും വേരുകൾ .” തങ്ങൾക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ മുതൽ ഞങ്ങളിതു ആചരിച്ചു പോരുന്നതാണെന്നും , മുതിർന്നവരും ഇത് ആചരിക്കാറുള്ളതാണെന്നും, ഇങ്ങനെ ചെയ്യാതിരുന്നാൽ ദൈവകോപമുണ്ടാകുമെന്നുമാണ് ഇവിടുത്തെ സ്ത്രീകൾ പറയുന്നത് ” ഇതിനു വേണ്ടി കർശന നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്ന അഭിഭാഷക ഡെക്കാൻ ലാമ പറയുന്നത് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

2010  ൽ വന്ന സർവേ റിപ്പോർട്ട് പ്രകാരം നേപ്പാളിൽ അഞ്ചിൽ ഒരു സ്ത്രീയും തന്റെ ജീവിതത്തിൽ ഈ ആചാരത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രത്യേകമായ കുടിലുകളിൽ മാറ്റി താമസിപ്പിക്കാത്ത സ്ത്രീകൾ പോലും ഈ ദിവസങ്ങളിൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെ തൊടാനോ അവരോട് ഇടപെടാനോ കഴിയാതെ ഒറ്റയ്ക്കു ഒരു മുറിയിൽ കഴിയേണ്ടി വരുന്നു. നിയമ നിർമ്മാണം മാത്രം പോരാ കൃത്യമായ ബോധവൽക്കരണ പരിപാടികളും കൂടി ആസൂത്രണം ചെയ്യണമെന്നും സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസം നൽകാനുള്ള പ്രവർത്തനങ്ങളാണ് ആദ്യം നടത്തി വരുന്നതെന്നും ഗംഗ ചൗദരി എന്ന ജനപ്രതിനിധി അജൻസ് ഫ്രാൻസ് പ്രെസ്സിനോട് പ്രതികരിച്ചു.

This post was last modified on February 7, 2019 6:21 pm