X

ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന് തലനാരിഴയ്ക്ക് വിജയം

അഴിമുഖം പ്രതിനിധി

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെ ഒരു റണ്ണിന് പരാജയപ്പെടുത്തി. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വച്ചു നടന്ന മത്സരത്തില്‍ ആല്‍ബീ മോര്‍ക്കല്‍ 73 റണ്ണെടുത്ത് അവസാനം വരെ ക്രീസില്‍ നിന്നെങ്കിലും  151 റണ്‍ എന്ന ലക്‌ഷ്യം കൈയെത്തും ദൂരത്തു വച്ച് ഡല്‍ഹിക്ക് നഷ്ടമായി. അവസാനത്തെ പന്തില്‍ 6 റണ്‍ വേണ്ടിയിരുന്ന ഡല്‍ഹിക്ക് 4 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 55 പന്തില്‍ 73 റണ്‍സുമായി മോര്‍ക്കല്‍ പുറത്താകാതെ നിന്നു. 

ടോസ് നേടി ബൌളിംഗ് തിരഞ്ഞെടുത്ത ഡല്‍ഹിക്കെതിരെ ഡ്വേന്‍ സ്മിത്ത് (34), ഡുപ്ലെസി (32) ധോണി (30) എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഏറെ പ്രതീക്ഷ നല്കിയിരുന്ന ബ്രെണ്ടന്‍ മക്കെല്ലത്തിനും സുരേഷ് റെയ്നയ്ക്കും നാല് റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി  9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുത്തു.  

നാല് ഓവറില്‍ 25 റണ്‍സ് നല്കി മൂന്ന് വിക്കെറ്റെടുത്ത ആശിഷ് നെഹ്റയാണ് കളിയിലെ കേമന്‍. 

This post was last modified on December 27, 2016 2:58 pm

Related Post
Leave a Comment