X

ഐപിഎല്‍ ഓണ്‍ലൈന്‍ വാതുവയ്പ്പ്: കോഴിക്കോട് നാലുപേര്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

ഐപിഎല്‍ മത്സരങ്ങളുടെ പേരില്‍ ഓണ്‍ലൈനില്‍ വാതുവയ്പ്പ് നടത്തിയ നാലുപേര്‍ കോഴിക്കോട് പിടിയിലായി.

കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അര്‍ഷാദ്, നല്ലളം മോഡേണ്‍ ബസാര്‍ സ്വദേശി ഷംസു, അരീക്കോട് സ്വദേശി ഇഫ്‌സുല്‍ റഹ്മാന്‍, ചേവായൂര്‍ സ്വദേശി റഷീദ് എന്നിവരാണ് അറസ്റ്റിലായത്. 5.02 ലക്ഷം രൂപയും നാല് സ്മാര്‍ട്ട് ഫോണുകളും ഒരു കാറും രണ്ടു ബൈക്കുകളും ഇവരുടെ കൈയില്‍ നിന്നും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം പിടിച്ചെടുത്തു.

ടിവിയില്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം വീക്ഷിച്ചാണ് ഇവര്‍ വാതുവയ്പ്പ് നടത്തുന്നത്.

This post was last modified on December 27, 2016 4:03 pm

Related Post
Leave a Comment