X

ചരിത്രത്തില്‍ ഇന്ന്: ഓപ്പറേഷന്‍ മോര്‍വാറിഡും വിമാനദുരന്തവും

1980 നവംബര്‍ 28 
ഇറാഖിനെതിരെ ഇറാന്‍ ഓപ്പറേഷന്‍ മോര്‍വാറിഡ് ആരംഭിക്കുന്നു

ഇറാഖിനെതിരെ ഇറാന്‍ നാവികസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ മോര്‍വാറിഡ് 1980 നവംബര്‍ 28 ന് ആരംഭിച്ചു. അല്‍ ബകര്‍, കോര്‍-അല്‍-അമായ എന്നീ എണ്ണപര്യവേഷണനിലയങ്ങളില്‍ താവളം ഉറപ്പിച്ചിരുന്ന ഇറാഖി സേനയെ തുരത്താനായിരുന്നു ഈ ഓപ്പറേഷന്‍. രണ്ടു എണ്ണപര്യവേഷണകേന്ദ്രങ്ങളും തകര്‍ത്തുകൊണ്ട് ഇറാഖി സേനയ്ക്ക് മേല്‍ വിജയം നേടാന്‍ ഓപ്പറേഷന്‍ മോര്‍വാറിഡില്‍ ഇറാന് സാധിച്ചു.

ഇറാന്‍ നാവികസേനയുടെ ടാസ്‌ക് ഫോഴ്‌സ്421 ആറു പടക്കപ്പലുകള്‍, എഎച്ച്1-ജെ സീ കോബ്ര എന്ന പടക്കപ്പല്‍ ചിനൂക് ഹെലികോപ്റ്റുകള്‍ എന്നിവ ചേര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. ഇറാഖി മിഗ്-21 നെ വെടിവിച്ചിട്ടുകൊണ്ട് എഫ്-4 ഫാന്റ്ം, എഫ്-5 ടൈഗര്‍-II ഫൈറ്റര്‍ വിമാനങ്ങളും ഓപ്പറേഷന്‍ മോര്‍വാറിഡിന്റെ ഭാഗമായി.

1987 നവംബര്‍ 28
ദക്ഷിണാഫ്രിക്കന്‍ വിമാനം മൗറീഷ്യസില്‍ തകര്‍ന്നു വീഴുന്നു

ചൈനീസ് തായ്‌പേയിലെ ചിയാന്‍ കൈഷക് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നിന്ന് മൗറീഷ്യസ് വഴി ജോഹന്നാസ്ബര്‍ഗിലേക്ക് യാത്ര തിരിച്ച ബോയിംഗ് 747 വിഭാഗത്തില്‍പ്പെട്ട 295 ആം നമ്പര്‍ ദക്ഷിണാഫ്രിക്കന്‍ വിമാനം 1987 നവംബര്‍ 28 ന് മൗറീഷ്യസില്‍ തകര്‍ന്നു വീണു.

വിമാനത്തിനകത്ത് കാര്‍ഗോയിലുണ്ടായ തീപിടുത്തമാണ് ദുരന്തത്തിലേക്ക് നയിച്ചത്. വിമാനം തകര്‍ന്നു വീണത് കടലില്‍ ആയിരുന്നു. 4900 മീറ്റര്‍ ആഴത്തില്‍ നിന്ന് വിമാനം കണ്ടെത്തുന്നതത് ശ്രമകരമായ ദൗത്യമായിരുന്നു. എങ്ങനെയാണ് വിമാനത്തിനകത്ത് തീപിടുത്തം ഉണ്ടായതെന്നതിന്റെ കാരണം കണ്ടെത്താന്‍ അപകടത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലും സാധിച്ചില്ല.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

This post was last modified on November 28, 2014 12:38 pm