X

വഞ്ചിക്കപ്പെട്ട പോലെ, മണിപ്പൂര്‍ വിടുന്നു, ഇനി കേരളത്തിലേക്ക്

'രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു'

‘ഇനി കേരളത്തില്‍ താമസിക്കണം. തത്ക്കാലം മണിപ്പൂര്‍ വിടുകയാണ്. ‘ രാജ്യമാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പ് ഫലത്തിനൊടുവില്‍ മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മ്മിള ആകെ നേടിയത് 90 വോട്ടാണ്. ജീവിതത്തിന്റെ 16 വര്‍ഷം ഒരു ജനതയുടെ അവകാശത്തിന് വേണ്ടി നീക്കിവെച്ച ഇറോം ശര്‍മ്മിളയോട് മണിപ്പൂരി ജനത നീതി കാട്ടിയില്ല എന്ന തോന്നലാണ് രാജ്യമാകെയുള്ള സാമൂഹിക പുരോഗമന പ്രവര്‍ത്തകര്‍ക്കുള്ളത്.

ഇറോം… മണിപ്പൂര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല

‘രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. പക്ഷേ ജനങ്ങള്‍ നിഷ്കളങ്കരാണ്. അവരുടെ ജനാധിപത്യ അവകാശം ചിലര്‍ വിലയ്ക്ക് വാങ്ങിക്കുകയായിരുന്നു. ‘ ഇറോം ശര്‍മ്മിള പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മലയാളിയായ സിസ്റ്റര്‍ പൌലീന്‍ നടത്തുന്ന എച്ച് ഐ വി ബാധിതരായ കുട്ടികള്‍ക്കുള്ള പുനരധിവാസ കേന്ദ്രത്തിലായിരുന്നു ചാനു. കേരളത്തിലേക്ക് പോകുന്നത് യോഗ ചെയ്യാനും ആത്മീയതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണെന്ന് അവര്‍ പറഞ്ഞു. അതേ സമയം അഫ്സ്പയ്ക്ക് എതിരെയുള്ള പോരാട്ടം തുടരുമെന്നും ഇറോം ശര്‍മ്മിള ഉറപ്പ് നല്‍കി.

സ്വാഗതം, കൊടുങ്കാറ്റേ; ഇറോം ശര്‍മ്മിളയ്ക്ക് സ്‌നേഹപൂര്‍വ്വം

This post was last modified on March 12, 2017 8:08 am