X

ഇറോം ശര്‍മ്മിളയ്ക്ക് ഐഎസ്‌ഐ ബന്ധമെന്നും കേരള സന്ദര്‍ശനത്തില്‍ ദുരൂഹതയെന്നും ജനം ടിവി

ഇറോം ശര്‍മ്മിളയുടെ കേരള സന്ദര്‍ശനത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരൊക്കെയാണ് ഉള്ളതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ബിജെപി ചാനല്‍ പറയുന്നു.

മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിളയ്ക്ക് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായും ചൈനയുമായും ബന്ധമുള്ളതായി ആരോപിച്ച് ബിജെപി ചാനല്‍ ജനം ടിവി. ഇറോം ശര്‍മ്മിളയുടെ കേരള സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്നും അട്ടപ്പാടിയിലെ ആദിവാസി മേഖലയിലേയ്ക്കുള്ള അവരുടെ വരവിന് പിന്നില്‍ ഏറെ നിഗൂഢതയുണ്ടെന്നുമാണ് ജനം ടിവി പറയുന്നത്. ഇറോം ശര്‍മ്മിളയുടെ കേരള സന്ദര്‍ശനത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരൊക്കെയാണ് ഉള്ളതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ജനം ടിവി പറയുന്നു.

ഇറോം ശര്‍മിളയുടെ കേരളസന്ദര്‍ശനത്തില്‍ ദുരൂഹത; പിന്നിലാരൊക്കെയെന്ന് അവ്യക്തത എന്ന തലക്കെട്ടിലാണ് ജനം ടിവി വെബ്‌സൈറ്റിലെ വാര്‍ത്ത. രാജ്യത്തിനും സൈന്യത്തിനുമെതിരേ ചൈനീസ്, ഐ.എസ്.ഐ പിന്തുണയോടെ പ്രവര്‍ത്തിച്ചതായി ആരോപണമുളള ഇറോമിന്റെ കേരള സന്ദര്‍ശനം കേന്ദ്ര ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷിത താവളമായി കേരളം മാറുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കിടെ ഇറോമിന്റെ വരവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സും അന്വേഷണ പരിധിയിലുണ്ടെന്നും ജനം ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

This post was last modified on March 22, 2017 3:36 pm