അഴിമുഖം പ്രതിനിധി
ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കുമായി ആവശ്യപ്പെട്ട പണം റിസര്‍വ് ബാങ്ക് തന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ 42 ട്രഷറികളില്‍ പണമെത്തിയില്ല. സംസ്ഥാനം ആവശ്യപ്പെട്ട തുകയില്‍ പകുതി മാത്രമേ എത്തിയിട്ടുള്ളൂ. ശമ്പള, പെന്‍ഷന്‍ വിതരണം വലിയ പ്രതിസന്ധിയിലാണ്. ഗ്രാമപ്രദേശങ്ങളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായിരിക്കുന്നത്. നഗരങ്ങളില്‍ സ്ഥിതി അല്‍പ്പം ഭേദമാണ്. നിലവിലെ പ്രതിസന്ധിയില്‍ വലിയ ആശങ്കയുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
This post was last modified on December 27, 2016 2:14 pm
Leave a Comment