കാന്‍ റെഡ് കാര്‍പ്പറ്റില്‍ പര്‍പ്പിള്‍ ലിപ്സ്റ്റിക് ഇടാന്‍ തോന്നിയ സമയത്തെ ഐശ്വര്യാ റായ് ഇപ്പോള്‍ പഴിക്കുന്നുണ്ടാവും. അത്രത്തോളമാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണ തൊഴിലാളികള്‍ പര്‍പ്പിള്‍ ലിപ്സ്റ്റിക്കിനെക്കുറിച്ച് പറഞ്ഞുണ്ടാക്കിയത്. ഐശ്വര്യ ബ്ലാക്ക് കറന്റ്റ് ഐസ്ക്രീം കഴിച്ചത് കൊണ്ടാണെന്നും അല്ല കാര്‍ട്ടൂണ്‍ കാരക്ടര്‍ ആയ സ്മര്‍ഫിനെ ചുംബിച്ചതിനാല്‍ ആണ് കളര്‍ വന്നതെന്നും ഒക്കെയാണ് ആരോപണങ്ങള്‍. വിശ്വസുന്ദരിയുടെ ലിപ്സ്റ്റിക് ഏഷ്യന്‍ പെയിന്‍റ്സ് സ്പോണ്‍സര്‍ ചെയ്തതാണ് എന്നുവരെ പറഞ്ഞു കളഞ്ഞു ഒരു വിരുതന്‍. ഗൌണ്‍ ധരിച്ചപ്പോള്‍ വയര്‍ വീര്‍ത്തിരുന്നു എന്ന് കണ്ട് അവര്‍ ഗര്‍ഭിണിയാണ് എന്നുവരെ കണ്ടെത്തലുകള്‍. ട്വീറ്റുകള്‍ കാണാം
This post was last modified on December 27, 2016 4:08 pm
Leave a Comment