അഴിമുഖം പ്രതിനിധി
മലയാളികള്‍ ഐസിസില്‍ ചേര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍.റിസ്വാന്‍ ഖാന്‍ എന്നയാളെയാണ് മുംബൈയില്‍ നിന്നും പിടികൂടിയിരിക്കുന്നത്. കേരളാ പോലീസും മഹാരാഷ്ട്ര ആന്റി ടെറിസ്റ്റ് സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അര്‍ഷിദ് ഖുറേഷിയില്‍ നിന്നുമാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്നലെ രാത്രിയോടെ റിസ്വാന്‍ ഖാന്‍ പിടിയിലാവുകയായിരുന്നു. ഇയാള്‍ക്ക് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്നാണ് സൂചന.
അറസ്റ്റിലായ ആള്‍ മലയാളിയാണോഎന്നതു വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
This post was last modified on December 27, 2016 4:19 pm
Leave a Comment