X

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭൂരിപക്ഷം ഓഹരികളും സചിന്‍ സ്വന്തമാക്കി

ഐഎസ്എല്‍ ഫ്രാഞ്ചൈസിയായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭൂരിപക്ഷം ഓഹരികളും സചിന്‍ ടെന്‍ഡുല്‍ക്കര്‍ കരസ്ഥമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ സചിന് 40 ശതമാനം ഓഹരികളാണ് കൈവശമുണ്ടായിരുന്നത്. സചിനും മൂത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും മറ്റു രണ്ടു നിക്ഷേപകരും ചേര്‍ന്ന് പിവിപി വെഞ്ചേഴ്‌സിന്റെ കൈവശമുണ്ടായിരുന്ന 60 ശതമാനം ഓഹരികള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഈ ഓഹരി വാങ്ങലിലൂടെ സചിന്റെ കൈവശമുള്ള ഓഹരികളുടെ എണ്ണം 60 ശതമാനമായി ഉയരും. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് 20 ശതമാനം ഓഹരികളും ലഭിക്കും. പിവിപിയുടെ കൈവശമുണ്ടായിരുന്ന ഓഹരികളുടെ മൂല്യം 40 കോടി രൂപയോളം വരും. സാമ്പത്തിക പ്രതിസന്ധി കാരണം പിവിപി വെഞ്ചേഴ്‌സ് ഏറെനാളായി കേരള ബ്ലാസ്റ്റേഴ്‌സിലെ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഐഎസ്എല്ലിന്റെ രണ്ടാമത്തെ സീസണ്‍ ആരംഭിക്കുന്നത് മുമ്പ് തന്നെ ഓഹരികള്‍ വിറ്റൊഴിയാന്‍ പിവിപി ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഓഹരിയുടെ വിലയുടെ കാര്യത്തിലെ തര്‍ക്കം മൂലം വില്‍പന നടന്നിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

This post was last modified on October 8, 2015 11:28 am