X

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ റോഡ് ഉപരോധം തുടങ്ങി

അഴിമുഖം പ്രതിനിധി

ഇന്നലെ ചേര്‍ന്ന് പിഎല്‍സി യോഗത്തിലും ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ തീരുമാനം ആകാതെ പിരിഞ്ഞതില്‍ പ്രതിഷേധിച്ച് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാര്‍-തേനി അന്തര്‍ സംസ്ഥാന പാത ഉപരോധിക്കുന്നു. അതേസമയം സര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും തൊഴിലാളി യൂണിയന്‍ നേതാക്കളും ആണ് ചര്‍ച്ച നടത്തുന്നത്. 

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ രാപകല്‍ ഉപരോധ സമരമാണ് നടത്തുന്നത്. സര്‍ക്കാര്‍ വഞ്ചിച്ചെന്നും മരണം വരെ സമരം തുടരാനാണ് തീരുമാനം എന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഐക്യ തൊഴിലാളി യൂണിയന്‍ ഇന്ന് രാവിലെ മുതല്‍ വൈകീട്ട് ആറു മണിവരെ മൂന്നാറിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുന്നുണ്ട്.

This post was last modified on October 8, 2015 10:19 am