X

ലോകത്തിലേറ്റവും വേഗതയില്‍ വളരുന്ന മതം ഇസ്ലാമെന്ന് റിപ്പോര്‍ട്ട്

2010ലെ കണക്കുകള്‍ അനുസരിച്ച് 1.6 ബില്യണ്‍ ആളുകളാണ് ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നത്

ലോകത്തിലേറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതം ഇസ്ലാമാണെന്ന് പഠന റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമായ ഇസ്ലാമിന് ലോകജനസംഖ്യയുടെ 23 ശതമാനം വിശ്വാസികളാണ് ഉള്ളത്.

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ മതം ക്രിസ്തുമതമാണെങ്കിലും 2070ഓടെ ഇസ്ലാം മതം ഒന്നാമതെത്തുമെന്നും ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റേത് മതത്തേക്കാളും വേഗതയില്‍ വളരുന്ന മത വിഭാഗമായതിനാലാണ് ഇസ്ലാം മുന്നിലെത്തുന്നത്. 2010ലെ കണക്കുകള്‍ അനുസരിച്ച് 1.6 ബില്യണ്‍ ആളുകളാണ് ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നത്.

മറ്റ് മതങ്ങളിലുള്ളവരേക്കാള്‍ കൂടുതല്‍ കുട്ടികള്‍ മുസ്ലിങ്ങള്‍ക്ക് ഉണ്ടെന്നും ലോകവ്യാപകമായി ശരാശരി ഒരു മുസ്ലിം സ്ത്രീക്ക് 3.1 കുട്ടികള്‍ വീതമുണ്ടെന്നും പഠനം പറയുന്നു. അതേസമയം മറ്റെല്ലാ മതങ്ങളുടെയും കൂടി ശരാശരി 2.3 മാത്രമാണ്. കൂടാതെ പ്രായം കുറഞ്ഞ വിശ്വാസികളും ഇസ്ലാമിനാണ് ഉള്ളത്. 2010ലെ കണക്കുകള്‍ അനുസരിച്ച് ഇസ്ലാം മത വിശ്വാസികളുടെ ശരാശരി പ്രായം 23 ആണ്. കൂടുതല്‍ കുട്ടികളെ ജനിപ്പിച്ച് മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ തയ്യാറാണെന്നാണ് ഇത് കാണിക്കുന്നത്. 2010നും 2050നും ഇടയില്‍ മുസ്ലിം വിശ്വാസികളുടെ എണ്ണത്തില്‍ 73% വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ക്രിസ്തുമത വിശ്വാസികളില്‍ ഇക്കാലത്തുണ്ടാകുന്ന വര്‍ദ്ധനവ് 35 ശതമാനം മാത്രമാണ്. ഹിന്ദുമത വിശ്വാസികളുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതാകട്ടെ 34 ശതമാനം. ബുദ്ധമതത്തില്‍ ഇക്കാലഘട്ടത്തില്‍ 0.3 ശതമാനം കുറവുണ്ടാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം യൂറോപ്പില്‍ തന്നെ ഇസ്ലാമിനോടുള്ള സമീപനത്തില്‍ വ്യത്യാസമുണ്ട്. യുകെയിലാണ് മുസ്ലിങ്ങളാണ് ഏറ്റവും അനുഭാവമുള്ളത്. ഹംഗറി(72%), ഇറ്റലി(69%), പോളണ്ട്(66%), ഗ്രീസ്(65%) എന്നീ രാജ്യങ്ങളില്‍ ഇസ്ലാം വിശ്വാസങ്ങളോട് അനുഭാവം കുറവാണെന്നും ഈ പഠനം വ്യക്തമാക്കുന്നു.

കൂടുതല്‍ വായിക്കാം