X

പാകിസ്താനില്‍ സിഖ് യുവതിയെ തട്ടികൊണ്ടുപോയി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തി; ഇമ്രാന്‍ ഖാന്റെ സഹായം തേടി കുടുംബങ്ങള്‍

പാകിസ്താനിലെ സിഖ് വംശജര്‍ പ്രതിഷേധിച്ചു

പാകിസ്താനില്‍ സിഖ് പുരോഹിതന്റെ മകളെ ഒരു സംഘം തട്ടികൊണ്ടുപോയി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയതായി ആരോപണം. മതപരിവര്‍ത്തനത്തിന് ശേഷം മുസ്ലീം യുവാവുമായി വിവാഹം നടത്തിച്ചുവെന്നുമാണ് ആരോപണം. ഇതിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം.

ലാഹോറിലെ നന്‍കാന്‍ സാഹിബ് മേഖലയിലെ 19 കാരിയെയാണ് തട്ടികൊണ്ടുപോയത്. വീഡിയോ സന്ദേശത്തിലൂടെയാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ആയുധധാരികളായ ഒരു സംഘം വീട്ടില്‍ ബലംപ്രയോഗിച്ച് കടന്ന് സഹോദരിയെ തട്ടികൊണ്ടുപോകുകയും അവരെ ഇസ്ലാമിലേക്ക് മതം മാറ്റുകയും ചെയ്തു. പൊലീസില്‍ പരാതിപെടാന്‍ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ പോലും പരാതി കേള്‍ക്കാന്‍ തയ്യാറായില്ല. ഗുണ്ടാ സംഘം വീട്ടിലെത്തി പരാതി നല്‍കിയാല്‍ വീട്ടിലുളളവരെ മുഴുവന്‍ മതം മാറ്റുമെന്നും ഭീഷണിപെടുത്തി.’

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെയും ചീഫ് ജസ്റ്റീസ് ആസിഫ് സയീദ് കോസയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഈ സിഖ് കുടുംബം. സംഭവത്തില്‍ പാകിസ്താനിലെ സിഖ് കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചു. നാന്‍കാന സാഹിബ് ഗുരുദ്വാരയില്‍ സിഖ് കുടുംബങ്ങള്‍ യോഗം ചേര്‍ന്നു.

സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും തട്ടികൊണ്ടുപോകലും, മതംമാറ്റവും വ്യാപകമാണെന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

 

Read: ആമസോണിലെ കാട്ടു തീ: ലോകത്തിലെ അവസാനത്തെ ‘അവാ’ ഗോത്ര വര്‍ഗ്ഗകാരായ എണ്‍പത് പേരുടെ നിലനില്‍പും ഭീഷണിയില്‍

 

 

This post was last modified on August 30, 2019 11:37 am