X

ഐസക്കിന്റെ കുടുംബ ഫോട്ടോയില്‍ സംഘി ഫോട്ടോഷോപ്പ്; സൈബര്‍ സെല്ലിന് പരാതി നല്‍കി

ബിജെപി പ്രവര്‍ത്തകനായ ബിജു തെക്കേടത്ത് എന്നയാളാണ് ട്രൂ തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് പേജ് വഴി ഫോട്ടോ പ്രചരിപ്പിച്ചത്‌

ധനമന്ത്രി തോമസ് ഐസക്കിന്റെ ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് വ്യക്തിപരമായ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സൈബര്‍ സെല്ലിനും പരാതി നല്‍കി. ബിജെപി പ്രവര്‍ത്തകനായ ബിജു തെക്കേടത്ത് എന്നയാളാണ് ട്രൂ തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് പേജ് വഴി ഫോട്ടോഷോപ്പിലൂടെ മാറ്റംവരുത്തിയ ഫോട്ടോയും മോശം പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്തത്.

ഐസക് മകളുടെയും മരുമകന്റെയും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് ഫോട്ടോഷോപ്പില്‍ മാറ്റം വരുത്താന്‍ ഉപയോഗിച്ചത്. മരുമകന്റെ സ്ഥാനത്ത് രാഹുല്‍ പശുപാലന്റെയും മകളുടെ സ്ഥാനത്ത് ഭാര്യ രശ്മി നായരുടെയും തല ഒട്ടിച്ചാണ് പുതിയ ചിത്രം തയ്യാറാക്കിയത്. കാവി പോരാളി ഉള്‍പ്പെടെ നിരവധി സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പിന്നീട് ഈ ഫോട്ടോ ഏറ്റെടുക്കുയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ കോഴിക്കോട് സ്വദേശിയായ അജിത് ആണ് പരാതി നല്‍കിയത്. വിവാദ പോസ്റ്റിന്റെ ലിങ്കും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

This post was last modified on January 16, 2017 6:26 pm