X

ഇന്ത്യന്‍ സംസ്‌കാരവുമായി ചേര്‍ന്നു പോകാന്‍ സാധിക്കുന്നില്ല; ഇയുലിയ സല്‍മാനുമായി പിരിയുന്നു

ബോളിവുഡ് താരം സല്‍മാന്‍ഖാനും പ്രണയിനി ഇയുലിയ വാന്ററും പിരിഞ്ഞെന്ന് ദേശീയ മാധ്യമങ്ങള്‍. റൊമാനിയക്കാരി ഇയുലിയയ്ക്ക് ഇന്ത്യന്‍ സംസ്‌കാരവുമായി യോജിച്ചുപോകുവാന്‍ കഴിയാത്തതാണ് വേര്‍പിരിയലിന് കാരണമെന്ന് പറയപ്പെടുന്നത്. സല്‍മാനെ വിവാഹം കഴിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റൊമാനിയയിലെ ഒരു സ്വകാര്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇയുലിയ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും ആ സംസ്‌കാരവുമായി ചേരാന്‍ സാധിക്കില്ലെന്നും ഇയുലിയ പരിപാടിയില്‍ പറഞ്ഞു. ‘ഇന്ത്യക്കാരുടെ ചിന്താഗതി വേറെയാണ്. പ്രതീക്ഷിക്കുന്നത്ര സ്വകാര്യത അവിടെ ലഭിക്കില്ല. ഒരു വീട്ടില്‍ നിരവധിയാളുകള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം. ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു എന്റെയും അവരുടെയും സംസ്‌കാരത്തിന്റെ വിത്യാസമാണിതെന്ന്’-ഇയുലിയ പറയുന്നു.

സല്‍മാനൊപ്പം ഇന്ത്യയിലെ പലപരിപാടികള്‍ക്കും ഇയുലിയ എത്താറുണ്ടായിരുന്നു. കൂടാതെ ഷൂട്ടിംഗ് ലോക്കേഷനിലെയും സ്ഥിരം സാന്നിദ്ധ്യമായിരുന്നു അവര്‍. സല്‍മാന്റെ പുതിയ ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ ലൊക്കേഷനിലും ഇയുലിയ എത്തിയിരുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/YXZyEm

This post was last modified on November 19, 2016 6:25 pm

Related Post
Leave a Comment