അഴിമുഖം പ്രതിനിധി
അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ അഴിമതി വിരുദ്ധ സന്ദേശമടങ്ങിയ ഫേസ്ബുക്ക് പോസ്റ്റുമായി ജേക്കബ് തോമസ്. അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും ഭയമല്ലേ അഴിമതിക്ക് വളമാകുന്നത് എന്ന് ചോദിക്കുന്ന അദ്ദേഹം ഈ ലോക അഴിമതി വിരുദ്ധ ദിനത്തില്‍ സദ്ഭരണമുള്ള മാവേലി നാടിനെ സ്വപ്‌നം കാണാം എന്നും പറയുന്നു. ഇന്നാണ് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം. ബാര്‍ കോഴ വിഷയത്തിലും ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചിരിക്കുന്ന ജേക്കബ് തോമസ് അടുത്തകാലത്ത് ആരംഭിച്ച ഫേസ്ബുക്കിലൂടെ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കാറുണ്ട്. ഈ വിവാദങ്ങളില്‍ സര്‍ക്കാരിന് എതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് അദ്ദേഹത്തിന് എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തുന്നിഞ്ഞിരുന്നു. എങ്കിലും ജേക്കബ് തോമസിന്റെ പരസ്യ പ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ലക്ഷ്യത്തോടുള്ളതല്ലെന്ന കണ്ടെത്തലോടെ ചീഫ് സെക്രട്ടറി ആഭ്യന്തര മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
This post was last modified on December 27, 2016 3:25 pm
Leave a Comment