X

ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ജേക്കബ് തോമസ് ഫ്‌ലാറ്റ് നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് 15 ദിവസങ്ങള്‍ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരസ്യ പ്രതികരണം നടത്തിയതിന് ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. അതേസമയം ഇന്നും ജേക്കബ് തോമസ് സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ചു. വിജിലന്‍സില്‍ നിന്ന് മാറ്റിയത് രാഷ്ട്രീയക്കാരുടെ പിറകെ പോകാത്തതു കൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ മാറ്റിയത് ആര്‍ക്കുവേണ്ടിയാണ് അദ്ദേഹം ചോദിച്ചു.

This post was last modified on December 27, 2016 3:24 pm