അഴിമുഖം പ്രതിനിധി
500, 1000 നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കള്ളനോട്ട് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടി ഉചിതമാണെന്ന് ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.
അഴിമതി തടയാന്‍ നടപടി സ്വീകരിക്കുമ്പോള്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. അഴിമതി നിറഞ്ഞ സമൂഹത്തില്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ അഴിമതിവിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
This post was last modified on December 27, 2016 2:17 pm
Leave a Comment