X

കാശ്മീർ വിഷയത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി, രാജ്യസഭാ ചീഫ് വിപ്പ് രാജിവച്ചു

'ഞാൻ രാജ്സഭാ അംഗത്വം രാജിവയ്ക്കുന്നു' എന്ന് മാത്രമായിരുന്നു അദ്ദേഹം ഇതിനെ കുറിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

ജമ്മു- കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കോൺഗ്രസിന് പാളയത്തിൽ തന്നെ തിരിച്ചടി. കേന്ദ്ര സര്‍ക്കാർ പ്രഖ്യാപനത്തെ എതിർക്കുന്ന പാര്‍ട്ടി നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് രാജിവച്ചു. അസമിൽ നിന്നുള്ള പ്രതിനിധിയായ ഭുബനേശ്വർ കലിതയാണ് പാർട്ടിയെ സമ്മർദ്ദത്തിലാണ് രാജി പ്രഖ്യാപിച്ചത്.

തന്റെ ട്വിറ്റർ അക്കൗണ്ടിലും ഭുബനേശ്വർ ഇക്കാര്യം വ്യക്തമാക്കുന്നു. ഞാൻ രാജ്സഭാ അംഗത്വം രാജിവയ്ക്കുന്നു എന്ന് മാത്രമായിരുന്നു അദ്ദേഹം ഇതിനെ കുറിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. എന്നാൽ സർക്കാർ തീരുമാനത്തെ എതിർക്കുന്ന കോൺഗ്രസ് നിലപാട് ജന വികാരത്തിന് എതിരാണെന്ന് ഭുബനേശ്വർ കാലിത പ്രതികരിച്ചതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടി സ്വീകരിക്കുന്ന നയം ആത്മഹത്യാ പരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

കശ്മീർ വിഷയത്തിൽ സര്‍ക്കാർ തീരുമാനം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു രാജി. ഭുബനേശ്വർ കാലിതയുടെ രാജി രാജ്യസഭാ സ്പീക്കർ കൂടിയായ ഉപരാഷ്ട്രപതി സ്വീകരിച്ചതായും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഭുബനേശ്വർ കാലിതക്ക് പുറെമെ സമാജ് വാദി പാർട്ടി അംഗമായ സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവച്ചു. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഒരു മാസത്തിനിടെ ഇത് മുന്നാമത്തെ പ്രതിപക്ഷ രാജ്യസഭാംഗമാണ് രാജിവച്ച് ബിജെപിയുടെ ഭാഗമാവുന്നത്. നേരത്തെ നീരജ് ശങ്കർ, സുരേന്ദ്ര നാഗർ എന്നിവരും ബിജെപിയുടെ ഭാഗമായിരുന്നു.

അതിനിടെ, പ്രതിപക്ഷത്തെ രണ്ട് അംഗങ്ങൾ കൂടി രാജിവച്ചതോടെ ഭരണപക്ഷമായ ബിജെപി രാജ്യ സഭയിൽ വീണ്ടും കരുത്തരായി. കശ്മീർ വിഷയം ഉൾപ്പെടെ വരും മണിക്കൂറുകളിൽ സഭയിലെത്താനിരിക്കെയാണ് ബിജെപിക്ക് സാധ്യത വർധിപ്പിച്ച് കൊണ്ട് പ്രതിപക്ഷത്ത് നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നത്.

എന്താണ് ആർട്ടിക്കിൾ 370? നടപ്പിലാകുന്നത് ഏഴ് പതിറ്റാണ്ടായി ആര്‍ എസ് എസ് കൊണ്ടുനടന്ന ലക്ഷ്യം

This post was last modified on August 5, 2019 6:07 pm