X

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാര്‍ 2016-ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സിനിമാ താരം രജനി കാന്ത്, മാധ്യമ രാജാവ് രാമോജി റാവു, മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ജഗമോഹന്‍, ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ക്ക് പത്മവിഭൂഷന്‍ നല്‍കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകനായ ദീരുഭായി അംബാനിക്ക് മരണാനന്തര ബഹുമതിയായും പത്മ വിഭൂഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പത്മഭൂഷന്‍ അവാര്‍ഡിന് മുന്‍ സിഎജി വിനോദ് റായും ബോളിവുഡ് താരം അനുപം ഖേറും ഗായകന്‍ ഉദിത് നാരായണനും അര്‍ഹരായി. ഇന്ത്യയിലെ മുന്‍ യുഎസ് അംബാസിഡറായ റോബര്‍ട്ട് ഡി ബ്ലാക്ക് വില്‍, കായിക താരങ്ങളായ സൈന നെഹ്വാള്‍, സാനിയ മിര്‍സ, ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയുടെ ഇന്ദു ജെയ്ന്‍ എന്നിവര്‍ക്ക് പത്മ ഭൂഷനും നല്‍കും.

മുതിര്‍ന്ന അഭിഭാഷകരനായ ഉജ്ജ്വല്‍ നികം, അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ക്ക് പത്മശ്രീമയും സമ്മാനിക്കും. സുനിതാ കൃഷ്ണന്‍, ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍, പ്രവാസി വ്യവസായി സുന്ദര്‍ ആദിത്യ മേനോന്‍, എസ് എസ് രാജമൗലി എന്നിവര്‍ക്ക് പത്മപുരസ്‌കാരം ലഭിച്ചു.

This post was last modified on December 27, 2016 3:34 pm

Related Post
Leave a Comment