X

ജിതന്‍ റാം മാഞ്ചിയെ ജെഡിയു പുറത്താക്കി

അഴിമുഖം പ്രതിനിധി

ബിഹാര്‍ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ കടുപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ ജെഡിയുവില്‍ നിന്നു പുറത്താക്കി. മന്ത്രിസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് മാഞ്ചിയെ പുറത്താക്കിയത്. ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടിയോഗമാണ് പുറത്താക്കല്‍ തീരുമാനം കൈക്കൊണ്ടത്. നിതീഷ് കുമാറിനെ പുതിയ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുമുണ്ട്.

നേരത്തെ മുഖ്യമന്ത്രിയാകാനുള്ള നിതീഷിന്റെ നീക്കങ്ങള്‍ക്ക് തടയിട്ടുകൊണ്ടാണ് നിതീഷിന്റെ മുന്‍ വിശ്വസ്തന്‍ കൂടിയായിരുന്ന മാഞ്ചി മന്ത്രിസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

 

This post was last modified on December 27, 2016 2:48 pm

Related Post
Leave a Comment