X

എം സ്വരാജിനെ കപ്പലണ്ടി കമ്മ്യൂണിസ്റ്റെന്ന് വിളിച്ച് സിപിഐ മുഖപത്രം

അഴിമുഖം പ്രതിനിധി 

ഉദയംപേരൂരില്‍ സിപിഐയെ കളിയാക്കി പ്രസംഗം നടത്തിയ എം സ്വരാജ് എംഎല്‍യെ കണക്കറ്റ് പരിഹസിച്ച് സിപിഐ മുഖപത്രം ജനയുഗം. വാതില്‍പഴുതിലൂടെ എന്ന പ്രതിവാര പംക്തിയിലൂടെയാണ് ജനയുഗം എം സ്വരാജിനെ കളിയാക്കിയിരിക്കുന്നത്.

കുങ്കുമം ചുമക്കുന്ന കഴുതയോടാണ് എം സ്വരാജിനെ ജനയുഗം ഉപമിച്ചിരിക്കുന്നത്.

ഇയാള്‍ ജനിക്കുന്നതിനും തൊട്ടു മുമ്പാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മധുരസൗമ്യദീപ്തമായിരുന്ന സിപിഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി കേരളം ഭരിച്ചിരുന്നത്. അതിനു ശേഷമുള്ള ചരിത്രം പോലും അറിയാത്ത ഈ കമ്മ്യൂണിസ്റ്റ് ഗര്‍ദ്ദഭത്തിന് ഈ നാല്‍പതാം പക്കത്തും ബുദ്ധിമുളച്ചില്ലെങ്കില്‍ ആ തലയില്‍ തക്കാളിക്കൃഷി നടത്തുന്നതാവും നന്ന്.” പത്രം പറയുന്നു.

ഈ വ്യാജ മാര്‍ക്ക്‌സിസ്റ്റിന്റെ പിതാവ് മുട്ടിലിഴഞ്ഞു പാമ്പിനെപിടിക്കാനോടുന്ന കാലത്ത് സിപിഐയില്‍ നിന്ന് ഇറങ്ങിവന്ന് ഇഎംഎസിനും ബി ടി രണദിവെയ്ക്കും പി സുന്ദരയ്യയ്ക്കും ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനുമൊപ്പം സിപിഎം രൂപീകരിച്ചവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്യുതാന്ദന്‍. ആ അച്യുതാനന്ദന്റെ തലവെട്ടി ഉത്തരകൊറിയന്‍ മോഡല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സിപിഐയുടെ കൊടിയെ പീറത്തുണിയെന്നു വിശേഷിപ്പിച്ചത്.” പത്രം തുറന്നടിക്കുന്നു.

സിപിഐയെ പരിഹസിച്ച എം സ്വരജിനോടുള്ള ദേഷ്യം എല്ലാം ഈ പംക്തിയിലൂടെ എഴുതി തീര്‍ത്തിരിക്കുകയാണ് സിപിഐക്കാര്‍. എന്നാല്‍ ഇതിനോട് ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ല എന്ന് എം സ്വരാജ് മാധ്യമാങ്ങളോട് പറഞ്ഞു.

 

 

This post was last modified on December 27, 2016 2:37 pm

Related Post
Leave a Comment