അഴിമുഖം പ്രതിനിധി
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി അപ്പോളോ ആശുപത്രി അധികൃതര്‍. അപ്പോളോ ആശുപത്രിയിലെ ഡോ.പ്രതാപ് റെഡ്ഡിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഏറെ ദിവസമായി അവ്യക്തത തുടരുകയായിരുന്നു.
ഒക്ടോബര്‍ 21നാണ് ഇതിന് മുമ്പ് ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ അവസാനമായി അപ്പോളോ ആശുപത്രി പുറത്തുവിട്ടത്. ജയലളിത സംസാരിക്കുന്നുണ്ടെന്നും ലഘു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ (സി.സി.യു) നിന്ന ജയലളിതയെ ഉടന്‍ റൂമിലേയ്ക്ക് മാറ്റുമെന്നാണ് എ.ഐ.എ.ഡി.എം.കെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
This post was last modified on December 27, 2016 2:19 pm
Leave a Comment