X

മാലിയില്‍ ജയചന്ദ്രന് മോചനം

കെ.പി.എസ് കല്ലേരി

മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനൊടുവില്‍ സാഹിത്യകാരനും അദ്ധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരിക്ക് മോചനം. വിദേശകാര്യമന്ത്രാലയത്തില്‍ നിന്നാണ് ജയചന്ദ്രന് മാലി ഭരണകൂടം മോചനം നല്‍കിയതായ വാര്‍ത്ത എത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരിച്ച വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് ജയചന്ദ്രന്റെ ഭാര്യ ജ്യോതി പറഞ്ഞു.

ഇന്നലെ രാത്രി ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാണ് ജയചന്ദ്രന് മോചനമായ വിവരം അറിയിച്ചത്. അദ്ദേഹത്തിന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇതു സംബന്ധിച്ച വിവരം കൈമാറിയതെന്നാണ് പറഞ്ഞത്. മാലിയിലെ ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഈയാഴ്ച്ച തന്നെ ജയചന്ദ്രന് നാട്ടിലേക്ക് തിരിക്കാന്‍ കഴിയുമെന്ന് മുരളീധരന്‍ പറഞ്ഞു.

ജയചന്ദ്രന്റെ മോചനവുമായി ബന്ധപ്പെട്ട് അഴിമുഖം പ്രസിദ്ധീകരിച്ച് മറ്റ് വാര്‍ത്തകള്‍

ജയചന്ദ്രന്‍ മൊകേരി ജയിലിലായിട്ട് എട്ടുമാസം; ഒന്നും ചെയ്യാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
ഇവിടെയെല്ലാം തോന്നുംപടി; ജയചന്ദ്രന്‍ മാഷ് നിരപരാധി- മാലിയില്‍ നിന്നും സഹപ്രവര്‍ത്തകന്‍
അവനെ ട്രാപ്പിലാക്കിയതാണ്: അക്ബര്‍ കക്കട്ടില്‍
ജയചന്ദ്രന്‍ മൊകേരിയുടെ മോചനം; സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ കൂട്ടായ്മ
ജയില്‍ പട്ടിക്കൂടുപോലെ; ജയചന്ദ്രന്‍ മൊകേരിയുടെ ജയില്‍ ജീവിതം ദുരിതപൂര്‍ണ്ണം

 

ഇത്തരമൊരു വാര്‍ത്ത സന്തോഷം നല്‍കുന്നതാണ്. കേരളത്തിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും ഞങ്ങള്‍ കുടുംബത്തിന്റെയും പ്രാര്‍ത്ഥന ഫലം കണ്ടു. എന്നാലും അവിടുത്തെ സര്‍ക്കാരില്‍ നിന്നും സഥിരീകരിച്ച വിവരം കിട്ടിയാല്‍ മാത്രമെ പൂര്‍ണമായി വിശ്വസിക്കാന്‍ ആവുകയുള്ളൂവെന്നും ജ്യോതി അഴിമുഖത്തോട് സംസാരിച്ചു.

This post was last modified on December 25, 2014 2:08 pm