X

മാലിയിലെ കുരുക്കഴിഞ്ഞു, ജയചന്ദ്രന്‍ മൊകേരി നാളെ വീട്ടിലെത്തും

കെ.പി.എസ് കല്ലേരി

മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിനുശേഷം മാലിയില്‍ നിന്നും മോചിതനായി ജയചന്ദ്രന്‍ മൊകേരി നാളെ നാട്ടിലെത്തും.

വിദേശ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് നിരപരാധിയാണെന്ന് തെളിയക്കപ്പെട്ട് ജയില്‍ മോചിതനായി ജയചന്ദ്രന്‍ ഇന്ന് വൈകുന്നേരത്തോടെ ബംഗളൂരുവിലാണ് വിമാനം ഇറങ്ങിയത്. അവിടെ നിന്നു തന്നെ ഫോണില്‍ വിളിച്ചതായി ഭാര്യ ജ്യോതി അഴിമുഖത്തോടു പറഞ്ഞു. ഒരു രാജ്യം മുഴുവന്‍ എന്റെ ഭര്‍ത്താവിനു വേണ്ടി പ്രവര്‍ത്തിച്ചതിനും പ്രാര്‍ത്ഥിച്ചതിനും നന്ദിയുണ്ട്. അത് പറഞ്ഞാല്‍ വാക്കുകള്‍ മതിയാകില്ല. എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു.

എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് ജയചന്ദ്രന്‍ മാലിദ്വീപിലെ ജയിലില്‍ ആകുന്നത്. ആറരവര്‍ഷമായിട്ട് റിപ്പബ്ലിക് ഓഫ് മാലദ്വീപ് മിനിസ്റ്റേഴ്‌സ് എജ്യുക്കേഷന്റെ കീഴിലുള്ള ഫാഫുഫി അലി അട്ടോള്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ജയചന്ദ്രന്‍. ഈ വര്‍ഷം ഏപ്രില്‍ 5 നാണ് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് അദ്ദഹം ജയിലില്‍ ആകുന്നത്. മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതിയെങ്കിലും പത്തുവയസുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ജയചന്ദ്രനെ ജയിലില്‍ ആക്കിയിരുന്നത്.

മാസങ്ങളോളം ജയചന്ദ്രന്റെ സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ ശ്രമഫലമായിട്ടാണ് അേേദ്ദഹം ജയില്‍ മോചിതനാകുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ജയചന്ദ്രന്റെ ഭാര്യയും സുഹൃത്തുക്കളും നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുകയും അവര്‍ നേരിട്ട് ഇടപെടുകയും ചെയ്ത അവസരത്തിലാണ് ജയചന്ദ്രന്റെ മോചനം സാധ്യമായത്.

This post was last modified on December 26, 2014 12:30 pm