X

ജേര്‍ണി ഓഫ് അമ്മു(ജയലളിത); ചോ ഈസ് വില്ലന്‍ ഫോര്‍ അമ്മു/ വീഡിയോ

അഴിമുഖം പ്രതിനിധി

1948 ഫെബ്രുവരി 24-നാണ് അഭിഭാഷകനായ ജയറാമിനും വേദവല്ലിയുടെയും മകളായി ജയലളിത ജനിക്കുന്നത്. അമ്മു എന്ന് വിളിപ്പേരുള്ള ജയലളിതയുടെ യഥാര്‍ഥ പേര് കോമളവല്ലി എന്നാണ്. ജയലളിതയ്ക്ക് രണ്ട് വയസ്സായപ്പോഴാണ് പിതാവ് ജയറാം മരണമടഞ്ഞത്. അമ്മ വേദവല്ലിയോടൊപ്പം ആദ്യം ബാംഗ്ലൂരുവിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും ഇവര്‍ താമസം മാറുകയായിരുന്നു.

എപ്പിസില്‍ എന്ന ഇന്ത്യന്‍ നിര്‍മിത ഇംഗ്ലീഷ് സിനിമയിലാണ് ജയലളിത ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി കന്നഡ, തമിഴ് ചിത്രങ്ങളില്‍ ജയലളിത അഭിനയിച്ചു. 1965ല്‍ പുറത്തിറങ്ങിയ വെണ്ണീറ ആടൈ ആയിരുന്നു ആദ്യ തമിഴ്ചിത്രം. അറുപതുകളിലും എഴുപതുകളിലും എംജിആറിന്റെ നായികയായ ജയലളിത ശിവാജി ഗണേശന്‍, രവിചന്ദ്രന്‍, ജയ്ശങ്കര്‍ തുടങ്ങിയവരുടെ നായികയായും തമിഴില്‍ അഭിനയിച്ചിട്ടുണ്ട്.

എംജിആറിനോടൊപ്പം അഭിനയിക്കാന്‍ തുടങ്ങിയതാണ് ജയലളിതയുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്. എംജിആറുമായി സൗഹൃദം സ്ഥാപിച്ചതിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ 1980-ല്‍ അംഗമായി. പിന്നീട് ജയലളിത പുരട്ചി തലൈവിയായി. അവസാനം ഇന്നു കാണുന്ന തമിഴ് ജനതയുടെ ‘അമ്മ’-യായി

ജയലളിതയുടെ ജീവചരിത്രവും അപൂര്‍വ ചിത്രങ്ങളും വീഡിയോയിലൂടെ

ജേര്‍ണി ഓഫ് അമ്മു(ജയലളിത); ചോ ഈസ് വില്ലന്‍ ഫോര്‍ അമ്മു

ജയലളിതയുടെ ജീവചരിത്രം ഒന്നാം ഭാഗം


ജയലളിതയുടെ ജീവചരിത്രം രണ്ടാം ഭാഗം


ജയലളിതയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍



This post was last modified on December 6, 2016 11:15 am