X

ജയലളിതയുടെ നിര്യാണം: മൂന്നുപേര്‍ ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

അതെസമയം രാജാജി ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്ന ജയലളിതയുടെ ഭൗതികശരീരം കാണുവാന്‍ പതിനായിരകണക്കിന് ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വൈകിട്ട് നാലുവരെ പൊതുദര്‍ശനമുണ്ടായിരിക്കും. അതിനുശേഷമായിരിക്കും സംസ്‌കാരത്തിനായി മറീനബീച്ചിലേക്ക് കൊണ്ടുപോകുന്നത്. എംജിആര്‍ സ്മാരകത്തിനു സമീപമാണ് സംസ്‌കാരം നടക്കുക.

ജയലളിതയ്്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാര്‍ ചെന്നൈയിലെത്തും. ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജയയുടെ സംസ്‌കാര ചടങ്ങിനെത്തുക.

This post was last modified on December 27, 2016 2:14 pm