അഴിമുഖം പ്രതിനിധി
ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ജയലളിതയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചറിയാന്‍ പ്രധാനമന്ത്രി വൈകാതെ എത്തുമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് മാധ്യമങ്ങളെ അറിയിച്ചത്.
കഴിഞ്ഞ ദിവസം നടന്‍ രജനീകാന്തും മകള്‍ ഐശ്വര്യ രജനീകാന്തും ജയലളിതയെ സന്ദര്‍ശിക്കാന്‍ അപ്പോളോ ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും നേരത്തെ ജയലളിതയെ സന്ദര്‍ശിച്ചിരുന്നു.
വിദഗദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ സംഘം ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. സെപ്റ്റംബര്‍ 22-നായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
This post was last modified on December 27, 2016 2:23 pm
Leave a Comment