അഴിമുഖം പ്രതിനിധി
വടക്കാഞ്ചേരി കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ നഗരസഭാ കൗണ്‍സിലര്‍ ജയന്തനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചേക്കും. പാര്‍ട്ടി ഏരിയാ കമ്മിറ്റി ഇത് സംബന്ധിച്ച ശുപാര്‍ശ ജില്ലാ കമ്മിറ്റിക്ക് കൈമാറി. ഇന്നലെയാണ് വടക്കാഞ്ചേരി സ്വദേശിയായ സ്ത്രീ ജയന്തനടക്കം നാല് പേര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയത്.
വാര്‍ത്താസമ്മേളനത്തില്‍ പൊലീസിനെതിരെ അടക്കം ഗുരുതര ആരോപണങ്ങളാണ് ഇരയായ സ്ത്രീയും ഭര്‍ത്താവും ഉന്നയിച്ചത്. ആരോപണം നിഷേധിച്ച ജയന്തന്‍ പണത്തിന് വേണ്ടിയാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും ഇതില്‍ കഴിമ്പില്ലെന്ന് പാര്‍ട്ടിക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്നും
This post was last modified on December 27, 2016 2:19 pm
Leave a Comment