X

ഇത് ജെല്ലിക്കെട്ടല്ല, ഡെല്ലിക്കെട്ട്, മോദിയെ പിടിച്ച് കെട്ടാനുള്ള പോര്: തമിഴ് പ്രചാരണ വീഡിയോ

മോദി സര്‍ക്കാര്‍, തമിഴ് വിരുദ്ധമാണെന്ന് പറയുകയാണ് വീഡിയോ. തമിഴ് സംസ്‌കാരത്തോടുള്ള സംഘപരിവാറിന്‌റെ മനോഭാവം നിഷേധാത്മകമാണെന്ന് വീഡിയോ ആരോപിക്കുന്നു.

ജെല്ലിക്കെട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടില്‍ നിന്നും പ്രചാരണ വീഡിയോ. ഇത് ജെല്ലിക്കെട്ടല്ല, ഡെല്ലിക്കെട്ടാണ് (ഡല്‍ഹിക്കെട്ട്) എന്ന ഗാനവുമായാണ് വീഡിയോ പുറത്തിറങ്ങിയത്. ഐപില്‍ ടൂര്‍ണമെന്‌റിന്‌റെ സിഗ്നേച്ചര്‍ ട്യൂണാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ചെന്നൈയില്‍ പീപ്പിള്‍സ് ആര്‍ട്ട് ആന്‍ഡ് ലിറ്റററി അസോസിയേഷനാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

സ്‌പെയിനിലെ കാളപ്പോര്, ഗുജറാത്തിലെ ഉനയില്‍ ദളിതരെ മര്‍ദ്ദിക്കുന്നത് തുടങ്ങിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍, തമിഴ് വിരുദ്ധമാണെന്ന് പറയുകയാണ് വീഡിയോ. തമിഴ് സംസ്‌കാരത്തോടുള്ള സംഘപരിവാറിന്‌റെ മനോഭാവം നിഷേധാത്മകമാണെന്ന് വീഡിയോ ആരോപിക്കുന്നു. മോദി വിമാനത്തില്‍ കയറി ലോകം ചുറ്റുന്നതിന്‌റെ അനിമേറ്റഡ് വീഡിയോ, പശുവിന്‌റ കരാട്ടേ പോരും വീഡിയോയില്‍ കാണാം. ജെല്ലിക്കെട്ട് നിരോധനത്തിനെതിരായ പ്രതിഷേധത്തില്‍ നിരവധി പേര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായിട്ടുണ്ട്.


വീഡിയോ കാണാം: