X

ലാല്‍ ചൌക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താനെത്തിയ 15 കാരിയെ പോലീസ് തിരിച്ചയച്ചു

അഴിമുഖം പ്രതിനിധി

ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താനെത്തിയ 15 കാരിയെ ശ്രീനഗര്‍ പോലീസ് തിരിച്ചയച്ചു. ലുധിയാന സ്വദേശിയായ ജാൻവി ബെഹാലിനെയും കൂടെയുണ്ടായിരുന്ന മുപ്പതിലധികം പേരെയുമാണ് വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചത്.

സ്വാതന്ത്ര്യദിനത്തില്‍ ലാല്‍ ചൗക്കില്‍ പതാക ഉയര്ത്തുമെന്ന് കഴിഞ്ഞ മാസം ജാൻവി പ്രഖ്യാപിച്ചിരുന്നു. തന്നെ തടയാന്‍ കഴിയുമെങ്കില്‍ തടയാന്‍ പാക്കിസ്ഥാനെയും കശ്മീരിലെ വിഘടനവാദി നേതാക്കളേയും അവര്‍ വെല്ലുവിളിച്ചിരുന്നു. നേരത്തെ ജെ.എന്‍.യു വിദ്യാര്ഥി നേതാവ് കനയ്യ കുമാറിനെ ദേശീയതയെ കുറിച്ച് വാദപ്രതിവാദത്തിനും ജാൻവി വെല്ലുവിളിച്ചിരുന്നു.

This post was last modified on December 27, 2016 2:39 pm

Related Post
Leave a Comment