X

ജിന്നയുടെ ചിത്രം; മലയാള സിനിമയുടെ ഷൂട്ടിംഗ് ഹിന്ദു സംഘടന തടഞ്ഞു

ആഭാസം എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് തടഞ്ഞത്

മലയാള ചിത്രം ആഭാസത്തിന്റെ ഷൂട്ടിംഗ് ബെംഗളൂരുവില്‍ ഹിന്ദുസംഘടന തടഞ്ഞു. മുഹമ്മദാലി ജിന്നയുടെ ചിത്രം പതിച്ച ബസ് ഷൂട്ടിംഗിന് ഉപയോഗിച്ചതിനാണ് ചിത്രീകരണം തടഞ്ഞത്. ബെംഗളൂരു ഹോസ്‌കോട്ടില്‍ രണ്ടാഴ്ചയായി സിനിമയുടെ ചിത്രീകരണം നടന്നു വരികയായിരുന്നു. ചിത്രീകരണത്തിനായി ഉപയോഗിച്ച പച്ചനിറത്തില്‍ പുറകിലത്തെ വിന്‍ഡോ ഗ്ലാസില്‍ ജിന്നയുടെ ചിത്രം പതിച്ച ബസ് രാജ്യദ്രോഹികള്‍ എന്ന വിമര്‍ശനത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു സംഘം എത്തി ചിത്രീകരണം തടഞ്ഞത്. ഇവരുടെ പരാതിയില്‍ പൊലീസ് ഇടപെടുകയും ജിന്നയുടെ ചിത്രം ബസില്‍ നിന്നും നീക്കിയശേഷം ചിത്രീകരണം തുടരാന്‍ അനുവദിക്കുകയുമായിരുന്നു.

ജൂഡിത്ത് സംവിധാനം ചെയ്യുന്ന ആഭാസത്തില്‍ റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമ്മൂട്, ശീതള്‍ ശ്യാം എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. രണ്ടു ദിവസത്തെ കൂടി ചിത്രീകരണം ബെംഗളൂരുവില്‍ ഉണ്ടെന്നാണ് സംവിധായകന്‍ മാധ്യമങ്ങളെ അറിയിച്ചത്.

This post was last modified on July 15, 2017 11:39 am