X

ജിഷ കൊലപാതകം; രേഖാചിത്രത്തില്‍ കാണുന്നയാള്‍ തസ്ലിക് അല്ല; ഈ ചെറുപ്പക്കാരനെ വെറുതെ വിടൂ

അഴിമുഖം പ്രതിനിധി

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് പ്രതിയുടേതായി പൊലീസ് പുറത്തുവിട്ട രേഖാചിത്രം പാരയായത് എറണാകുളം പരവൂരിലെ തസ്ലിക് എന്ന ചെറുപ്പക്കാരന്. പൊലീസിന്റെ രേഖചിത്രത്തിന് തസ്ലിക്കുമായമുള്ള സാദൃശ്യമാണ് പുലിവാലായത്. തസ്ലിക്കിന്റെ ചിത്രം ഇതോടെ ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും കൂടി വൈറലായി പരന്നു. ഇയാളുടെ ഫെയ്ബുക്ക് അകൗണ്ടില്‍ നിന്നും ആരോ എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ എവിടെയും ജിഷകൊലക്കേസ് പ്രതിയെന്ന തരത്തില്‍ കറങ്ങിനടക്കുന്നത്.

എന്നാല്‍ സംഭവവുമായി ഇയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്നോ പൊലീസ് തസ്ലിക്കിനെ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ഉണ്ടോയെന്നുപോലും ആരും തിരക്കിയില്ല. പ്രതിയുടെ ചിത്രം എന്ന നിലയില്‍ എല്ലാവരെയും അറിയിക്കാന്‍ ഓരോരുത്തരും മത്സരിച്ച് മുന്നിട്ടറങ്ങിയപ്പോള്‍ തസ്ലിക്കിന് നഷ്ടമായത് മനസമാധനം കിട്ടിയത് ചീത്തപ്പേരും.

ഇനി ആരോടും ഇങ്ങനെ വേദനപ്പിക്കരുതെന്നു മാത്രമാണ് തസ്ലിക് പറയുന്നത്. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതിയും കൊടത്തിട്ടുണ്ട് ഈ ചെറുപ്പക്കാരന്‍.പരവൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന തസ്ലിക് ഒരു സിനിമാനടന്‍ കൂടിയാണ്. അഞ്ചാപുരം എന്ന മലയാള സിനിമയില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 4:13 pm

Related Post
Leave a Comment