X

ജിഷ കൊലക്കേസ്; പ്രതിയുടെതെന്നു കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു

അഴിമുഖം പ്രതിനിധി

ജിഷ കൊലക്കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. ജിഷയുടെ വീടിനു സമീപത്തെ വളം ഡിപ്പോയിലെ സിസിടിവി കാമറയില്‍ ജിഷയും ഒപ്പം മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവ് വീട്ടിലേക്കു പോകുന്നത് പതിഞ്ഞിട്ടുണ്ട്. നേരത്തെ മഞ്ഞഷര്‍ട്ട് ധരിച്ചൊരു യുവാവിനെ ജിഷയുടെ വീടിനടുത്തുവച്ച് കണ്ടതായുള്ള സാക്ഷി മൊഴികളെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ തെളിവുകള്‍. എന്നാല്‍ ഇയാളുടെ മുഖം ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിഡിയോ ഫൂട്ടേജുകളില്‍ നിന്നും വ്യക്തമല്ല. അതേസമയം അഞ്ചാമതൊരു കാമറ കൂടി പരിശോധിക്കാനുണ്ട്. ഇതില്‍ ഇയാളുടെ മുഖം വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

കൊല്ലപ്പെട്ട ദിവസം ജിഷയെ കോതമംഗലത്തു വച്ച് കണ്ടതായി സാക്ഷി മൊഴികളുണ്ടായിരുന്നു. ഈ മൊഴികള്‍ വിശ്വസനീയമാണെങ്കില്‍ ജിഷ മഞ്ഞ ഷര്‍ട്ടിട്ട യുവാവിനൊപ്പമാണ് കോതമംഗലത്തു പോയിട്ടുള്ളതെന്നാണ് പൊലീസ് നിഗമനം.

This post was last modified on December 27, 2016 4:12 pm

Related Post
Leave a Comment