X

ജെഎന്‍യു; സവര്‍ണതയെയും ഇടതുപക്ഷത്തെയും വെല്ലുവിളിച്ച് ഒരു ദളിത് റിക്ഷാവാലയുടെ മകന്‍

അടിച്ചമര്‍ത്തപ്പെട്ട ദളിതന്‍ ഉയര്‍ത്തെഴുന്നേല്‍ക്കണമെങ്കില്‍ അതിനുള്ള പോരാട്ടം അടിച്ചമര്‍ത്തപ്പെട്ടവരാല്‍ തന്നെ നയിക്കണം; ഈ ശബ്ദം ഒരു ദളിതന്റെയാണ്, റിക്ഷാവാലയായ ഒരാളുടെ മകന്റെ; സോണ്‍പിംപ്ലെ രാഹുല്‍ പുനാരം എന്ന രാഹുലിന്റെ. 

ആരാണ് രാഹുല്‍? ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശയില്‍ സോഷ്യോളജിയില്‍ പിഎച്ഡി വിദ്യാര്‍ത്ഥി. അതിനപ്പുറം സര്‍വകലാശ സ്റ്റുഡന്റസ് യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റസ് അസോസിയേഷന്‍-ബിഎപിഎസ്എ യുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ഏറെ കലുഷിതമായ ഒരു കാലത്തിലൂടെ കടന്നു വരുന്ന ജെഎന്‍യുവില്‍ നാളെയാണ്(സെപ്തംബര്‍ 9) വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്. ഹിന്ദുത്വ ശക്തികളില്‍ നിന്നും കാമ്പസിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ ആശയവൈരുദ്ധങ്ങളുടെ പേരില്‍ പരസ്പരം പോരടിച്ചിരുന്ന ഐസയും എസ്എഫ് ഐയും ഒരുമിച്ചു കൈകോര്‍ക്കുകയാണ് ഇത്തവണ. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യമാണ് ബ്രാഹ്മണിസത്തെ രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികമായും ഉന്മൂലനം ചെയ്യാന്‍ ഒരേയൊരു മാര്‍ഗം എന്നു വിശ്വസിക്കുകയാണ് ബിഎപിഎസ്എയും അതിന്റെ നേതാവായ രാഹുലും.

താന്‍ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്നതിനു സ്വന്തം ജീവിതാനുഭവങ്ങളാണ് രാഹുലിന്റെ ഉത്തരം.

മഹാരാഷ്ട്രയിലെ ന്ഗപൂരിലുള്ള ഒരു ചേരിയിലാണ് രാഹുലിന്റെ ജനനം. റിക്ഷ വലിക്കാരനായ അച്ഛന്റെയും കെട്ടിട നിര്‍മാണ തൊഴിലാളിയായ അമ്മയുടെയും മകന്‍. ലോകത്തിന്റെ പുറമ്പോക്കിലാണ് ദളിത് ചേരികളെന്നു രാഹുല്‍ തന്റെ ചെറുപ്രായത്തിലെ മനസിലാക്കി. ദളിതരല്ലാത്തവര്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ആ ഗ്രാമത്തില്‍ ദളിതരായവര്‍ക്കെതിരെ നടന്നുവന്ന് കടുത്തവിവേചനം അനുഭവിച്ചു. സ്‌കൂളിലെ അധ്യാപകരില്‍ നിന്നുപോലും അതേറ്റുവാങ്ങി. 2006 ല്‍ നടന്ന ഖയര്‍ലഞ്ചി ദളിത് കൂട്ടക്കൊല വല്ലാതെ രാഹുലിനെ അസ്വസ്ഥനാക്കിയിരുന്നു. എന്നാല്‍ വലിയൊരു വിഭാഗം ദളിത് സ്ത്രീകള്‍ ഭരണവര്‍ഗത്തിനും സവര്‍ണജാതികള്‍ക്കുമെതിരെ കൈയുര്‍ത്തി മുദ്രാവാക്യം വിളിക്കുന്നത് രാഹുലിനെ ആവേശത്തിലാക്കി. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഉയര്‍ന്നുവന്നില്ലെങ്കില്‍ അവര്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ എല്ലാക്കാലവും ദളിതര്‍ അടിച്ചമര്‍ത്തപ്പെട്ടവരായി തന്നെ കിടക്കുമെന്നു രാഹുല്‍ പറയുന്നു.

ഈ ചിന്തകളൊക്കെയുമായാണ് നാഗപൂരില്‍ നിന്നും രാഹുല്‍ ഡല്‍ഹിയില്‍ എത്തുന്നത്. ഉള്ളിലെ ആശയഗതികളാണ് അയാളെ ബിഎപിഎസ്എയുമായി അടുപ്പിക്കുന്നത്. ആ സമയത്ത് ജെഎന്‍യുവില്‍ എംഫില്‍ വിദ്യാര്‍ത്ഥിയായിരുന്നു രാഹുല്‍. അക്കാലം ബിഎപിഎസ്എ ഒരു പുതിയ സംഘടനയായിരുന്നു. രാഹുല്‍ അടക്കം ചിലര്‍ വഹിച്ച നേതൃത്വപരമായ പങ്കാണ് ഇന്നിപ്പോള്‍ നിര്‍ണായക ശക്തിമായി സംഘടനയെ ജെഎന്‍യുവില്‍ മാറ്റിയിരിക്കുന്നത്.

വിശദമായി വായിക്കുക; http://goo.gl/n7b4jV

 

This post was last modified on September 8, 2016 1:15 pm