X

പട്യാല കോടതിക്ക് മുന്നില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മര്‍ദ്ദനം

അഴിമുഖം പ്രതിനിധി

അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി പ്രസിഡന്റ് കനയ്യ കുമാറിനെ ഹാജരാക്കിയ പട്യാല കോടതിക്ക് മുന്നില്‍ ബിജെപി എംഎല്‍എ ഒപി ശര്‍മ്മയുടെ നേതൃത്വത്തില്‍ എബിവിപി പ്രവര്‍ത്തകരും അഭിഭാഷകരും ചേര്‍ന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. അക്രമം നടന്നപ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചു വാങ്ങുകയും ചെയ്തു.

സംഘര്‍ഷത്തിനുശേഷം ചേര്‍ന്ന കോടതി കനയ്യ കുമാറിന്റെ പൊലീസ് കസ്റ്റഡി രണ്ടു ദിവസത്തേക്ക് കൂടെ നീട്ടി.

കനയ്യയെ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പട്യാല ഹൗസ് കോടതിയിലെത്തിയ സിപിഐ നേതാവ് ബിനോയ് വിശ്വം എംഎല്‍എയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

നിങ്ങള്‍ ജെ എന്‍ യുവില്‍ നിന്നാണോയെന്ന് ചോദിച്ചു കൊണ്ടാണ് അക്രമികള്‍ അക്രമം അഴിച്ചു വിട്ടത്. ലോങ് ലിവ് ഇന്ത്യ, ഡൗണ്‍ വിത്ത് ജെഎന്‍യു എന്നീ മുദ്രാവാക്യങ്ങളും അവര്‍ മുഴക്കുന്നുണ്ടായിരുന്നു.

കനയ്യയ്ക്കുവേണ്ടി ഹാജരാകാന്‍ ഒരു അഭിഭാഷകനേയും അനുവദിക്കില്ലെന്ന് ആക്രമണം നടത്തിയവര്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

കൈരളി പ്യൂപ്പിള്‍ റിപ്പോര്‍ട്ടര്‍ മനുശങ്കറിനും പരിക്കേറ്റു. ഇരുമ്പു വടി ഉപയോഗിച്ചായിരുന്നു ആക്മരണം. മനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതി മുറിയില്‍ വച്ച് 20-ഓളം പേര്‍ ചേര്‍ന്നാണ് മനുവിനെ ആക്രമിച്ചത്.

നാല്പതോളം അഭിഭാഷകരാണ് കോടതിക്കുള്ളില്‍ അക്രമം നടത്തിയത്. കോടതിയ്ക്കുള്ളിലുണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും പുറത്തു പോകാന്‍ ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുറത്തുപോകാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വിസമ്മതിച്ചു. അഭിഭാഷകര്‍ ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കി.

ഈ കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്‌ലിയും കോടതിയിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളെ ആക്രമിച്ച ശര്‍മ്മയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ബിജെപി എം എല്‍ എ ഒപി ശര്‍മ്മയും അനുയായികളും പട്യാല കോടതിക്ക് മുന്നില്‍ സിപിഐ നേതാവ് അമീഖ് ജമായെ മര്‍ദ്ദിക്കുന്ന വീഡിയോ കാണാന്‍ സന്ദര്‍ശിക്കുക.

https://goo.gl/l7NnxX

This post was last modified on December 27, 2016 3:38 pm