X

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കമ്മിറ്റി

അഴിമുഖം പ്രതിനിധി 

ഹൈക്കോടതിയിലെ സംഘര്‍ഷത്തിന് ശേഷം  മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചു. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമേ കോഴിക്കോടും പ്രശ്നങ്ങള്‍ ഉണ്ടായതിനാലാണ് എത്രയും വേഗം പ്രശ്ന പരിഹാര കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.  

അഡ്വക്കേറ്റ് ജനറലായിരിക്കും കമ്മിറ്റിയുടെ അധ്യക്ഷന്‍. കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, തര്‍ക്കം ഉടലെടുക്കുന്ന പ്രദേശത്തെ ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്,  കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന പ്രസിഡന്റ്, കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി, തര്‍ക്കം ഉടലെടുക്കുന്ന ജില്ലയിലെ കെ.യു.ഡബ്ല്യൂ.ജെ. ജില്ലാ പ്രസിഡന്റ്/സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. പോലീസ് കൂടി ഉള്‍പ്പെടുന്നതാണ് പ്രശ്‌നമെങ്കില്‍, സംസ്ഥാന പോലീസ് മേധാവിയും ബന്ധപ്പെട്ട ജില്ലാ പോലീസ് സൂപ്രണ്ടും കമ്മിറ്റിയില്‍ അംഗങ്ങളാകും.

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment