X

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദ്ദേശ പ്രകാരം എന്ന് സൂചന

അഴിമുഖം പ്രതിനിധി

കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദേശ പ്രകാരമാണ് എന്ന് സൂചന. 

ജില്ലാ ജഡ്ജിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിച്ചത് എന്ന് ഗവ. പ്ലീഡര്‍ പോലീസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ചാനലിന് ലഭിച്ചു.

മാധ്യമപ്രവര്‍ത്തരെ തടയണമെന്ന് ജി്ല്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടെന്ന് സര്‍ക്കാര്‍ പ്ലീഡറായ ആലിക്കോയ പോലീസിന് നല്‍കിയ മൊഴി നല്‍കിയിരുന്നു.വിഷയത്തില്‍  ബാര്‍ അസോസിയേഷന്‍ ഇന്നലെ പ്രമേയം പാസ്സാക്കിയിരുന്നു. എല്ലാത്തിനും തങ്ങള്‍ സാക്ഷികളാണെന്നും വിഷയത്തില്‍ പോലീസിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നുമായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രമേയം. 

ഇന്നലെ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്ചുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് കോഴിക്കോട് ടൗണ്‍ എസ്‌ഐ വിമോദ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ദുരൂഹത തുടരുകയാണ്.

മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണം എന്ന ജില്ലാ ജഡ്ജിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് എന്ന് എസ്‌ഐ പറഞ്ഞിരുന്നു. എന്നാല്‍ ജഡ്ജി ഇത് പിന്നീട് നിഷേധിച്ചു. സംഭവുമായി ബന്ധപ്പെട്ട് ടൌണ്‍ എസ്‌ഐ വിമോദ് കുമാറിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment