X

ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും അഭിഭാഷകരുടെ അക്രമം

അഴിമുഖം പ്രതിനിധി

ഹൈക്കോടതിയില്‍ രണ്ടാം തവണയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ അപമാനിച്ച് ഇറക്കി വിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ആയ സലാം പി ഹൈദ്രോസ്, ക്യാമറാമാന്‍ രാജേഷ്‌ തകഴി, മീഡിയാ വണ്‍ ക്യാമറാമാന്‍ മോനിഷ് മോഹന്‍ എന്നിവരെ ഇവര്‍ മര്‍ദ്ദിക്കുകയും ക്യാമറകള്‍ തകര്‍ക്കാനും ശ്രമിച്ചു.മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ മീഡിയ റൂം പൂട്ടിയിടുകയും ചെയ്തു.

മേനക ബോട്ട് ജെട്ടിയില്‍ വച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ധനേഷ് മാത്യു മഞ്ഞൂരാന്‍ വഴിയാത്രക്കാരിയെ കയറിപ്പിടിച്ച കേസ് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ്‌ പ്രശ്നങ്ങള്‍ ആരഭിക്കുന്നത്. തന്നെ ആരോ കുടുക്കിയതാണ് എന്നും കേസ് സ്റ്റേ ചെയ്യണം എന്ന കുറ്റാരോപിതന്റെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു. ഇതോടെ ഹൈക്കോടതി അഭിഭാഷകര്‍ അക്രമമഴിച്ചു വിടുകയായിരുന്നു. ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടറായ രോഹിത് രാജിനെയും അഭിഭാഷകന്‍ കൂടിയായ മാധ്യമപ്രവര്‍ത്തനെയും മറ്റുള്ളവര്‍ മര്‍ദ്ദിക്കുകയുണ്ടായി.

 

 

 

This post was last modified on December 27, 2016 4:20 pm

Related Post
Leave a Comment