X

ദു:ഖവെള്ളി ദിനത്തിലെ യോഗം; അതൃപ്തി അറിയിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ്

അഴിമുഖം പ്രതിനിധി

ദുഃഖവെള്ളി ദിനത്തില്‍ ചീഫ്ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ചതിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത്. ഇത്തരം നടപടികള്‍ ജനത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഹോളി, ദസറ, ദീപാവലി ദിവസങ്ങളില്‍ ഇത്തരം സമ്മേളനങ്ങള്‍ നടത്താത്തതെന്നും കുര്യന്‍ ജോസഫ് ചോദിച്ചു. ദുഃഖവെള്ളിയാഴ്ച ആയതിനാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസം 18 ന് ഇക്കാര്യം കാണിച്ച് കുര്യന്‍ ജോസഫ് ചീഫ്ജസ്റ്റിസിന് കത്തയക്കുകയുണ്ടായി. എന്നാല്‍ കത്ത് ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു തള്ളിയിരുന്നു. വ്യക്തി താല്പര്യങ്ങളേക്കാള്‍ വലുത് സ്ഥാപന ത്‌ല്പര്യമാണെന്നും ദത്തു മറുപടി നല്‍കി. 

This post was last modified on December 27, 2016 2:53 pm

Related Post
Leave a Comment