X

‘എനിക്ക് നിങ്ങളുടെ വോട്ടും വേണ്ട, ഞാനൊട്ട്‌ ഇലക്ഷന് നില്‍ക്കുന്നുമില്ല’; മലയാളികളോട് ഖട്ജു

അഴിമുഖം പ്രതിനിധി

എനിക്ക് നിങ്ങളുടെ വോട്ടും വേണ്ട ഞാന്‍ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നുമില്ല എന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ ഖട്ജു. മലയാളികള്‍ ആണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.യഥാര്‍ത്ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണെന്നും എന്തിനേയും സ്വീകരിക്കാന്‍ മലയാളികള്‍ക്ക് മടിയില്ലെന്നും കട്ജു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. പോസ്റ്റ്‌ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. മലയാളികളെ പ്രീണിപ്പിക്കാന്‍ ആണ് മുന്‍ ജസ്റ്റിസ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് എന്ന് ചിലര്‍ ആരോപിച്ചിരുന്നു. അതിനു മറുപടിയായി ആണ് ഖട്ജു പുതിയ പോസ്റ്റ്‌ ചേര്‍ത്തത്. കേരളത്തില്‍ നിന്നോ മറ്റെവിടെയെങ്കിലുമോ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നവര്‍ നിങ്ങള്‍ ആണെന്നും ആയതിനാല്‍ മഹാന്‍മാരായ ഇന്ത്യക്കാര്‍ നിങ്ങള്‍ ആണ് എന്നും മറ്റുള്ളവര്‍ നിങ്ങളെക്കണ്ട് പഠിക്കണം എന്നും അദ്ദേഹം പറയുന്നു. കേരളീയര്‍ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്. 

This post was last modified on December 27, 2016 2:39 pm

Related Post
Leave a Comment