ജസ്റ്റിസ് ഋഷികേഷ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതോടെ ഇക്കാര്യം വ്യക്തമാക്കി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിലവില്‍ കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ജ. ഋഷികേഷ് റോയ്.
ഗുവഹാത്തി ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ മെയ് 28നാണ് ഋഷികേഷ് റോയ് കേരളത്തിലേക്ക് നിയമിതനാവുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമനിക്ക് വിരമിച്ചതോടെ ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസായി റോയ് നിയമിക്കപ്പെട്ടുകയായിരുന്നു. 2004 വരെ അഭിഭാഷകനായിരുന്ന ജസ്റ്റിസ് ഋഷികേഷ് റോയ്. 2008 ജൂലൈ 15നാണ് ഗുവഹാത്തി ഹൈക്കോടതിയില്‍ സ്ഥിര ജഡ്ജിയായി നിയമിക്കപ്പെട്ടത്.
മലയാള് ചീഫ് ജഡ്ജി കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചതിനൊപ്പമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിയമനം സംബന്ധിച്ച ഉത്തരവും നിയമ മന്ത്രാലയം പുറത്തിറക്കിയത്. കെഎം ജോസഫിനൊപ്പം പുതിയ സുപ്രിം കോടതി ജഡ്ജിമാരായി രണ്ട് പേരെക്കൂടി നിയമിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിര ബാനര്‍ജി. ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിനീത് ശരുണ്‍ എന്നിവരാണ് പുതിയതായി നിയമിതരായത്.
ജസ്റ്റിസ് ഋഷികേഷ് റോയിയുടെ നിയമനത്തിന് പുറമെ ബോംബെ ഹൈക്കോടതി ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസായിരുന്ന ജ. വി കെ താഹില്‍ രമണിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും, കല്‍ക്കത്ത ഹൈക്കോടിതിയില്‍ ജഡിയായിരുന്ന ജ. അനിരുദ്ധാ ബോസിനെ ജാര്‍ഘണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചിട്ടുണ്ട്. ജസ്റ്റിസ് കെഎസ് ഝാവേരിയെ ഒഢീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. ഒഢീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിനീത് ശരണ്‍ സുപ്രീം കോടതിയിലേക്ക് നിയോഗിക്കപ്പെട്ടതോടെയാണ് കെഎസ് ഝാവേരിയുടെ നിയമനം.
This post was last modified on August 4, 2018 2:38 pm
Leave a Comment