X

കോടതി ചെലവ് വേണ്ടെന്ന് എതിർകക്ഷി, മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു

വ്യാപകമായ കള്ളവോട്ടാണ് തന്റെ പരാജയകാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹര്‍ജി അംഗീകരിച്ചാണ് നടപടി. കേസ് പിന്‍വലിക്കാൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നെങ്കിലും എതിർകക്ഷിയായ അന്തരിച്ച എംഎല്‍എയായ പി.കെ.അബ്ദുല്‍ റസാഖിന്റെ ബന്ധുക്കൾ കോടതി ചിലവ് ആവശ്യപ്പെട്ടതോടെ വീണ്ടും നടപടികളിലേക്ക് നീങ്ങുന്നെന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോടതി ചിലവ് എന്ന ആവശ്യത്തിൽ നിന്നും എതിർ കക്ഷി പിൻമാറിയതോടെയാണ് തിരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി അവസാനിപ്പിച്ചത്.

തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുവന്നു കെ സുരേന്ദ്രന്‍ കേസിൽ നിന്നും പിന്‍മാറുന്നതായി അറിയിച്ചിത്. ഇതോടെ ജസ്റ്റിസ് സുനിൽ തോമസ് കേസ് അവസാനിപ്പിച്ച് കൊണ്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നനു.

എന്നാൽ, കേസിന്റെ ഭാഗമായി കൊണ്ടുവന്ന വോട്ടിങ്ങ് യന്ത്രങ്ങൾ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെകൊണ്ടു പോവുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രൻ നൽകണം. സുരേന്ദ്രനെതിരെ മല്‍സരിച്ച് വിജയിച്ച എംഎല്‍എയായ പി.കെ.അബ്ദുല്‍ റസാഖ് അന്തരിച്ചതോടെയാണ് കേസ് അനിശ്ചിതത്വത്തിലായത്. 89 വോട്ടുകൾക്കാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. വ്യാപകമായ കള്ളവോട്ടാണ് തന്റെ പരാജയകാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി.

 

കര്‍ണാടകയില്‍ സ്പീക്കര്‍ക്ക് ആശ്വാസമായി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം, രാജിയിലും അയോഗ്യതയിലും ഇടപെടാനാകില്ല

 

This post was last modified on July 16, 2019 1:15 pm