കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണിയുടെ മകനും കോട്ടയം എംപിയുമായ ജോസ് കെ മാണി ഇനി യുഡിഎഫ് വഴി പാര്‍ലമെന്റിലെത്തില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. മാണിയെയും ജോസ് കെ മാണിയെയും രൂക്ഷമായി ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്.
കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിന്റെ പുറത്ത് കേരള കോണ്‍ഗ്രസ് എന്ന നുകം വെച്ച് കെട്ടാന്‍ ഇനി സമ്മതിക്കില്ല. മാണിയും മകനുമുള്ള കേരള കോണ്‍ഗ്രസ് ഇനി യുഡിഎഫില്‍ കാണില്ല. കേരള കോണ്‍ഗ്രസിലെ അണികളുടെ അമര്‍ശം അവരെ ഏറെ നാളൊന്നും മുന്നോട്ട് കൊണ്ടുപോകില്ല. വഞ്ചന തുറന്നുകാട്ടി കോണ്‍ഗ്രസിന്റെ അടിത്തറ കോട്ടയത്ത് വിപുലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.