X

500 കോടി രൂപ ആവശ്യപ്പെട്ട് വിപ്രോയ്ക്ക് അജ്ഞാതരുടെ ഭീഷണി

വിഷ പദാര്‍ത്ഥം ഉപയോഗിച്ച് ആക്രമണം നടത്തുമെന്നാണ് ഭീഷണി

പ്രമുഖ ഐടി കമ്പനിയായ വിപ്രോയോട് 500 കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാതരുടെ ഭീഷണി. 29 ദിവസത്തിനകം പണം കൈമാറിയില്ലെങ്കില്‍ കമ്പനിയുടെ ഓഫീസ് ആക്രമിക്കുമെന്നാണ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണിയെത്തിയിരിക്കുന്നത്.

വിഷ പദാര്‍ത്ഥം ഉപയോഗിച്ച് ആക്രമണം നടത്തുമെന്നാണ് ഭീഷണി. മനുഷ്യനെ കൊല്ലാന്‍ സാധിക്കുന്ന റിസിന്‍ ഉപയോഗിക്കുമെന്നും അതുവച്ച് ജീവനക്കാരെയെല്ലാം കൊല്ലുമെന്നുമാണ് പറയുന്നത്. രമേഷ്2@പ്രോട്ടോണ്‍മെയില്‍.കോം എന്ന ഐഡിയില്‍ നിന്നാണ് സന്ദേശം വന്നത്.

പണം ഡെപ്പോസിറ്റ് ചെയ്യാന്‍ പ്രത്യേക പോര്‍ട്ടലും പറയുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് വിപ്രോ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ഭീകരവാദ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കമ്പയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളൊന്നും അന്വേഷണം മൂലം തടസ്സപ്പെടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related Post
Leave a Comment