X

കമ്മ്യൂണിസ്റ്റ് നേതാവായ കെപി ശര്‍മ ഒലി നേപ്പാള്‍ പ്രധാനമന്ത്രി

അഴിമുഖം പ്രതിനിധി

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഎന്‍-യുഎംഎല്‍) നേതാവായ ഖഡ്ഗ പ്രസാദ് ശര്‍മ ഒലിയെ (63) നേപ്പാള്‍ പ്രധാനമന്ത്രിയായി പാര്‍ലമെന്റ് തെരഞ്ഞെടുത്തു. രാജ്യത്തിന്റെ പുതിയ ഭരണഘടന അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹം. നേപ്പാളി കോണ്‍ഗ്രസ് നേതാവ് സുശീല്‍ കൊയ് രാളയെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. 249 വോട്ടുകള്‍ക്ക് എതിരെ 338 വോട്ടുകള്‍ നേടിയാണ് ഒലി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സംഘര്‍ഷഭരിതമായ നിമിഷങ്ങളാണ് തെരഞ്ഞെടുപ്പിനിടെ കടന്നു പോയത്. തെരഞ്ഞെടുപ്പ് നടപടികള്‍ ബഹിഷ്‌കരിച്ച് പുറത്ത് പോയ മധേസി പാര്‍ട്ടിയംഗങ്ങള്‍ ഒലി തെരഞ്ഞെടുക്കപ്പെടുന്നത് തടയാനായി തിരിച്ചെത്തിയെങ്കിലും വോട്ടിംഗില്‍ അവര്‍ക്കിടയിലെ ഭിന്നത പ്രതിഫലിച്ചു. ചില അംഗങ്ങള്‍ ഒലിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. നേപ്പാളിനെ ചെറിയ പ്രവിശ്യകളായി തിരിക്കാനുള്ള ഭരണഘടനാ നിര്‍ദ്ദേശത്തെ ചൊല്ലി മധേസി വിഭാഗക്കാര്‍ രാജ്യത്ത് പ്രതിഷേധത്തിലാണ്.

This post was last modified on October 12, 2015 11:10 am