X

സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെ ശിവസേനയുടെ കരിമഷി പ്രയോഗം

അഴിമുഖം പ്രതിനിധി

പാകിസ്ഥാന്റെ മുന്‍ വിദേശകാര്യ മന്ത്രിയായ ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശനത്തിന്റെ മുഖ്യ സംഘാടകനായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ ശിവസേന പ്രവര്‍ത്തകര്‍ കരിമഷി ഒഴിച്ചു. പത്തോളം വരുന്ന പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചത് എന്ന് കുല്‍ക്കര്‍ണി പറഞ്ഞു. കുല്‍ക്കര്‍ണിയുടെ മുംബയിലെ വീടിന് പുറത്തായിരുന്നു സംഭവം. ഇന്ന് നടക്കാനിരിക്കുന്ന പ്രകാശന ചടങ്ങിന് എതിരെ ശിവസേന നേരത്തെ രംഗത്ത് എത്തിയിരുന്നു. പടിപാടി റദ്ദാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ചടങ്ങുമായി മുന്നോട്ടു പോകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. പുസ്തക പ്രകാശനം തടയരുത് എന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ നേരിട്ട് കണ്ട് മുഖ്യസംഘാടകനും ഒബ്‌സര്‍വര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റെ ചെയര്‍മാനുമായ കുല്‍ക്കര്‍ണി അഭ്യര്‍ത്ഥിച്ചിരുന്നു. കസൂരിയുടെ നെയ്ദര്‍ എ ഹോക്ക് നോര്‍ എ ഡോവ് ആന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് പാക്കിസ്താന്‍സ് ഫോറിന്‍ പോളിസി എന്ന പുസ്തകമാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്.

 

This post was last modified on October 12, 2015 1:08 pm