X

പ്രൊമോഷന്‍ പൊടിപൊടിക്കുന്നു; കബാലി ഇമോജിയായി ഇനി വാട്സ്ആപ്പിലും

അഴിമുഖം പ്രതിനിധി

കബാലി പോസ്റ്റര്‍ പതിപ്പിച്ച  എയര്‍ ഏഷ്യയ്ക്കു പിന്നാലെ രജനീകാന്ത് ചിത്രം കബാലിയുടെ പ്രമോഷന്‍ വാട്ട്‌സാപ്പിലും. കബാലിയിലെ രജനീരൂപം വാട്ട്സാപ്പിലും ഉള്‍ക്കൊള്ളിച്ചാണ് പ്രമോഷന്‍ തകര്‍ക്കുന്നത്.ചിത്രത്തിലെ രജനി കറുത്ത കോട്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ച ചിത്രമാണ് ഇമോജിയായി കഴിഞ്ഞ ദിവസം മുതല്‍ വാട്ട്‌സാപ്പില്‍ എത്തിയിരിക്കുന്നത്. വാട്ട്സ് ആപ്പിലെ ഫുട്‌ബോള്‍ ഇമോജികള്‍ക്കൊപ്പമാണ് കബാലിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ചിത്രത്തിന്റെ പ്രമോഷന് വേണ്ടി വാട്ട്‌സാപ്പ് ഇമോജി വരെ പുറത്തിറക്കിയിരിക്കുന്നത്. വാട്ട്‌സാപ്പിലേര്‍പ്പെടുത്തിയ പുതിയ ഇമോജി ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. റിലീസിംഗിനു മുന്‍പു തന്നെ  200 കോടിക്കു മുകളിലാണ് കബാലിയുടെ വരുമാനം. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ആരാധകര്‍ ഹിറ്റാക്കിക്കഴിഞ്ഞു

This post was last modified on December 27, 2016 4:15 pm

Related Post
Leave a Comment